കൊച്ചി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ടാന്‍സിയുടെ മരണം ആതാമഹത്യയെന്ന നിഗമനത്തിലേക്ക് പോലീസ്.എന്നാല്‍ ആത്മഹത്യയിലേക്ക് ടാന്‍സിയെ നയിച്ച സാഹചര്യത്തേക്കുറിച്ച് വിശദമായി അന്വേഷണം പുരോഗമിയ്ക്കുകയാണ്.
നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെയും ടെല്‍വിന്‍ തോംസണിന്റെയും വിവാഹം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ടാന്‍സിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്ത നിലയിലാണ് കാണപ്പെട്ടത്.വിവാഹം കഴിഞ്ഞ് കേവലം മൂന്നു മാസം പോലും പിന്നിടാതെ നവ വധുവിന്റെ ഗര്‍ഭപാത്രം എന്തുകൊണ്ട് നീക്കം ചെയ്തു എന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.
കുടുംബാംഗങ്ങളുടെ അറിവോടെ വിവാഹത്തിനും ഏറെ നാള്‍ മുമ്പ് ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിയ്ക്കുന്നത്. ഇക്കാര്യം മറച്ചുവെച്ചാണ് വിവാഹം നടന്നത്. ഭര്‍ത്താവും കുടുംബവും തന്നെ അകമഴിഞ്ഞ് സ്‌നേഹിയ്ക്കുന്നത് കണ്ടപ്പോള്‍ ടാന്‍സിയ്ക്കുണ്ടായ മാനസിക സംഘര്‍ഷമാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
മരണത്തിന് ഏതാനും ദിവസഹങ്ങള്‍ക്കുമുമ്പ് വിവാഹത്തിന്റേതടക്കമുള്ള ചിത്രങ്ങള്‍ ടാന്‍സി ഫേസ് ബുക്കില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ആത്മഹത്യയ്ക്ക് ടാന്‍സി മാനസികമായി ഒരുങ്ങിയിരുന്നു എന്നതാണ് ഇത് സൂചനകള്‍ നല്‍കുന്നതെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.
കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവുമായി മരണത്തിന് തലേദിവസവും ടാന്‍സി ഫോണില്‍ സംസാരിച്ചിരുന്നു. അസ്വാഭാഭികമായി എന്തെങ്കിലും സംസാരിയ്ക്കാന്‍ പോകുന്നതിന്റെ സൂചന സംസാരത്തില്‍ ഇല്ലായിരുന്നു താനും.വിവാഹം നടന്ന് ഒന്നരമാസം കഴിഞ്ഞ് ടെല്‍വിന്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഈ സമയത്തിനിടയില്‍ ഇരുവരും തമ്മില്‍ വളരെ സ്‌നേഹത്തോടെയാണ് ഇടപഴകിയിരുന്നു.ഭര്‍ത്താവിനടുത്തേക്ക് പോകുന്നതിനായി ഒരു തവണ ടാന്‍സി തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍ പാസ്‌പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ മൂലം യാത്ര നടന്നില്ല.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഞെട്ടലിലാണ് ടെല്‍വിന്റെ കുടുംബവും.താന്‍ അത്രയ്ക്ക് സ്‌നേഹിച്ചിരുന്ന അവള്‍ക്ക് തന്നോട് സത്യം തുറന്നുപറയാമായിരുന്നില്ലേ എന്നായിരുന്നു സംഭവമറിഞ്ഞപ്പോള്‍ ടെല്‍വിന്റെ പ്രതികരണം. ആരോഗ്യപരമായി കാരണങ്ങളാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്താലും അവളെ പൊന്നുപോലെ നോക്കുമായിരുന്നുവെന്നും കുടുംബം പറയുന്നു.