‘മരിച്ചാല്‍ ത്രിവര്‍ണ പതാക, ചുവപ്പ് വേണ്ട’; ടി. പത്മനാഭന് ജന്മദിനാശംസകള്‍ നേര്‍ന്ന് കോടിയേരി

കണ്ണൂര്‍: തൊണ്ണൂറ്റിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന പ്രശസ്ത സാഹിത്യകാരന്‍ ടി.പത്മനാഭന് ആശംസകള്‍ നേര്‍ന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പൊടിക്കുണ്ടിലെ വീട്ടിലെത്തിയാണ് ആശംസകള്‍ നേര്‍ന്നത്. പൊന്നാട അണിയിച്ചും മധുരം നല്‍കിയും സ്‌നേഹം പങ്കുവച്ചു.

എംഎല്‍എമാരായ ടി.ഐ. മധുസൂദനന്‍, കെ.വി. സുമേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. വര്‍ഷങ്ങളായി താന്‍ ഖദറാണ് ധരിക്കാറെന്നും അതുകൊണ്ടുതന്നെ താന്‍ മരിച്ചാല്‍ സംസ്‌കാരത്തിന് ത്രിവര്‍ണ പതാക പുതപ്പിച്ചായിരിക്കണം കൊണ്ടുപോകേണ്ടതെന്നും തനിക്കു ചുവപ്പ് വേണ്ടെന്നും ടി.പത്മനാഭന്‍ പറഞ്ഞു.

തെരഞ്ഞെടപ്പില്‍ കെ.വി സുമേഷായിരുന്നില്ല നിന്നതെങ്കില്‍ വോട്ട് ഷാജിക്ക് കൊടുക്കുമായിരുന്നു. മരംമുറി പോലെയുള്ള കാര്യങ്ങള്‍ വന്നപ്പോള്‍ തനിക്കറിയില്ലെന്ന് മന്ത്രി പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കേള്‍ക്കുന്നവര്‍ക്ക് അതിഷ്ടപ്പെടില്ലെന്ന് കോടിയേരിയും പ്രതികരിച്ചു. ഭരണകാര്യത്തില്‍ ഒന്നുംകൂടി ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കോടിയേരിയോട് ടി.പത്മനാഭന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News