വൈറ്റിലയിൽ റെയിൽവേട്രാക്കിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേട്രാക്കിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം; കണ്ടത് ലോക്കോപൈലറ്റ്

കൊച്ചി: വൈറ്റിലയിൽ റെയിൽവേട്രാക്കിന് സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വൈറ്റില ഫ്‌ളൈഓവറിന് താഴെ റെയിൽവേട്രാക്കിന് സമീപത്തായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് സംശയം. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല.

ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോപൈലറ്റാണ് ട്രാക്കിന് തൊട്ടരികിലായി മൃതദേഹം കണ്ടത്. തുടർന്ന് റെയിൽവേ അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

മരിച്ച യുവതിക്ക് 35-40 വയസ്സ് പ്രായമുണ്ടെന്നാണ് കരുതുന്നത്. മലയാളിയാണെന്നാണ് സംശയം. സംഭവം കൊലപാതകമാണെന്നും സംശയിക്കുന്നു. മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്തായി കിടത്തിയനിലയിലാണ്. ഇതാണ് കൊലപാതകമാണെന്ന സംശയത്തിന് കാരണം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.

The body of an unidentified woman was found near the railway track under the Vyttila flyover in Kochi. Preliminary investigations suggest a possibility of murder. Authorities are currently working to identify the deceased and have launched a detailed probe into the incident.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News