കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: യുവാവിനെതിരെ പോക്സോ കേസ്

കൊച്ചി: കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുകാരനായ യുവാവിനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.അങ്കണവാടിയിൽ സ്ഥിരമായി എത്തിയിരുന്ന യുവാവാണ് പ്രതി. പെൺകുട്ടി ശുചിമുറിയിൽ പോകുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

നിലവിൽ പ്രതി ഒളിവിൽ ആണെന്നും ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി കമ്മിറ്റി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

Kochi police have registered a case under the Protection of Children from Sexual Offences (POCSO) Act against a 20-year-old youth for allegedly sexually assaulting a three-and-a-half-year-old girl. The accused was a frequent visitor to the local Anganwadi which the child attended. The incident came to light when the child expressed extreme discomfort and distress while using the washroom, prompting her parents to question her and subsequently file a formal police complaint.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News