മെട്രോ പില്ലറിൽ പൂച്ചയുടെ ഒളിച്ചുകളി, സര്‍വീസ് നിര്‍ത്തിവച്ച് ദൗത്യം, ഇനി രാത്രി 11-ന് ശേഷം തുടരും

മെട്രോ പില്ലറിൽ പൂച്ചയുടെ ഒളിച്ചുകളി, 6 മണിക്കൂർ നീണ്ട ദൗത്യം നിർത്തി, രക്ഷാശ്രമം ഇനി രാത്രി 11-ന്

കൊച്ചി: മെട്രോ പില്ലറിൽ ഒരാഴ്ചയിലധികമായി കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷപ്പെടുത്താനുള്ള ദൗത്യം ആറുമണിക്കൂർ പിന്നിട്ടിട്ടും വിഫലം. രക്ഷാപ്രവർത്തകരെ കബളിപ്പിച്ച് പൂച്ച പില്ലറിനുള്ളിലൂടെ ഓടിക്കളിക്കുന്നത് തുടർന്നു. ഇതോടെ രക്ഷാദൗത്യം താത്കാലികമായി അവസാനിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു. ഓടിനടക്കുന്നതിനാൽ പൂച്ചയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്‌നങ്ങളില്ലെന്നു കണ്ടാണ് രക്ഷാശ്രമം ഉപേക്ഷിച്ചത്. രാത്രി 11 മണിയോടെ രക്ഷാദൗത്യം പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പൂച്ചയ്ക്കാവശ്യമായ ഭക്ഷണം, കയറാൻ കൂട് എന്നിവ മുകളിൽ തയ്യാറാക്കിവെച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. രാത്രി 11 മണിയോടെ മെട്രോ പവർ സപ്ലൈ ഓഫ് ചെയ്യുന്നതോടെയാണ് രക്ഷാദൗത്യം പുനരാരംഭിക്കുക. രക്ഷാദൗത്യത്തിനിടെ ഹൈട്രോളിക് ലിഫ്റ്റ് തകരാറിലായിരുന്നത് വലിയ തിരിച്ചടിയായിരുന്നു. തലനാരിയഴ്ക്കാണ് ദൗത്യസംഘം രക്ഷപ്പെട്ടത്. അനിമൽ റെസ്‌ക്യൂ ടീമംഗങ്ങളും ഫയർഫോഴ്‌സ് സംഘവും ഉൾപ്പെടെയാണ് രക്ഷാദൗത്യത്തിനെത്തിയത്.

പൂച്ചയെ പിടികൂടുന്നതിനായി മെട്രോ സർവീസ് 15 മിനിറ്റോളം നിർത്തിവെച്ചു. രക്ഷാദൗത്യത്തിന്റെ ഭാഗമായി താഴെ റോഡിൽ ഒരുവശത്തുകൂടെ മാത്രം വാഹനങ്ങൾ കടത്തിവിടുന്നതിനാൽ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. രാവിലെ 11 മണിയോടുകൂടി തുടങ്ങിയ ദൗത്യം കാണാനായും ഒട്ടേറെ പേർ സ്ഥലത്തെത്തി.

സുഭാഷ് എന്നു പേരുള്ള പൂച്ചയാണ് കുടുങ്ങിയത്. മെട്രോ സർവീസുകൾ അവസാനിച്ചശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്ത് രക്ഷാപ്രവർത്തനം നടത്താനാണ് അധികൃതർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പൂച്ച അവശനിലയിലാണെന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയായിരുന്നു. 

The six-hour-long rescue operation to save a cat trapped inside a Kochi Metro pillar for over a week has ended in failure as of Saturday evening. Despite the efforts of the Fire Force and Metro officials, the cat continued to evade rescuers by running through the narrow gaps between the pillars. Authorities temporarily halted the mission after observing that the cat appeared physically active and healthy. The rescue operation is scheduled to resume at 11:00 PM tonight, once the metro services conclude for the day, to avoid any public disruption

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News