KeralaNews

20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം; വനിതാ ദിനത്തില്‍ ഇളവുകളുമായി കൊച്ചി മെട്രോ

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനമായ എട്ടിന് സ്ത്രീ യാത്രികര്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. സ്ത്രീകള്‍ക്ക് 20 രൂപ ടിക്കറ്റില്‍ മെട്രോയുടെ ഏത് സ്‌റ്റേഷനില്‍ നിന്നും എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും അധികം കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത മൂന്ന് വനിതകളെ കലൂര്‍ മെട്രോ സ്‌റ്റേഷനില്‍ ഉച്ചക്ക് 12 മണിക്ക് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ ആദരിക്കും. വനിതാ ദിനത്തോടനുബന്ധിച്ച് നാല് മെട്രോ സ്‌റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും ഉദ്ഘാടനം ചെയ്യും.

മഹാരാജാസ്, എറണാകുളം സൗത്ത്, കലൂര്‍, ഇടപ്പള്ളി എന്നിങ്ങനെ നാല് സ്റ്റേഷനുകളിലാണ് നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കലൂര്‍ മെട്രോ സ്‌റ്റേഷനിലെ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. നെക്‌സോറ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് മെഷിനുകള്‍ നിര്‍മ്മിച്ചിരുക്കുന്നത്.

കൂടാതെ സ്ത്രീകള്‍ക്ക് സൗജന്യ ബോണ്‍ സെന്‍സിറ്റി പരിശോധനയും സംഘടിപ്പിക്കുന്നുണ്ട്. മുട്ടം, വൈറ്റില, എംദി റോഡ്, ഇടപ്പള്ളി എന്നിവിടങ്ങളിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ക്രാഫ്്റ്റ് ഫെര്‍ട്ടിലിറ്രി സെന്ററിന്‍േയും മേയര്‍ വിറ്റബയോട്ടിക്‌സിന്റെയും സഹകരണത്തോടെ രാവിലെ 11 മുതല്‍ 7 വരെ നടക്കുന്ന മെഡിക്കല്‍ ക്യാപിന്റെ ഉദ്ഘാടനം ഉച്ചക്ക് 1.15ന് ലോക്‌നാഥ് ബഹ്‌റ നിര്‍വ്വഹിക്കും.

കൂടാതെ കൊച്ചിന്‍ ബിസിനസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഫഌഷ്‌മോബും നടക്കും. എറണാകുളം സൗത്ത് മെട്രോ സ്‌റ്റേഷനില്‍ നിന്നും 2.30ക്ക് ഫാഷന്‍ ഷോയും മൈമും സംഘടിപ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button