23.8 C
Kottayam
Monday, May 20, 2024

കൊച്ചിയിൽ സ്ഥിതി ആശങ്കാജനകം, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ

Must read

എറണാകുളം: കോവിഡ്‌ – 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിൽ പല പ്രദേശങ്ങളിലും സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ജനങ്ങളുടെ ഭാഗത്ത്‌ നിന്നും വലിയ രീതിയിൽ സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജില്ലയുടെ കിഴക്കൻ മേഖലയായ നെല്ലിക്കുഴിയിലും രോഗികൾ വർദ്ധിക്കുകയാണ്. എന്നാൽ ഇവിടെ നിയന്ത്രണം ഒഴിവാക്കാൻ വ്യാപാരികളുടെ സമ്മർദ്ദം ഉണ്ട്. പക്ഷെ ഇളവ് അനുവദിക്കാനാവില്ല. പശ്ചിമ കൊച്ചിയിലെ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും അടിയന്തിര യോഗം നാളെ ചേരും. കോവിഡ് നിരീക്ഷണം പൂർത്തിയായവർക്ക് ആരോഗ്യ വിഭാഗം സർട്ടിഫിക്കറ്റുകൾ നൽകുമെന്നും മന്ത്രി വി.എസ് സുനിൽകുമാർ ആലുവയിൽ അറിയിച്ചു.

കൊച്ചി മേഖലയിൽ വാർഡ് അടിസ്ഥാനത്തിൽ കണ്ടെയ്ൻമെൻ്റ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ രണ്ട് ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻറ് സെൻററുകൾ ബി ലെവൽ റിട്രീറ്റ് സെൻറർ ആക്കി ഉയർത്തും. കർശന ഉപാധികളോടെ ആലുവ മാർക്കറ്റ് തുറക്കാനുള്ള ഉള്ള നടപടികൾ ആരംഭിക്കും. പശ്ചിമകൊച്ചി മേഖലയിൽ രോഗപ്രതിരോധത്തിനായി ജനപ്രതിനിധികളെയും തൊഴിലാളി സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തി യോഗം വിളിക്കും.
കോവിഡ് പാലിച്ചു തോപ്പുംപടി ഹാർബർ തുറന്ന് ബോട്ടുകളുടെ അറ്റകുറ്റപണികളും നടത്തും.
4000 ത്തിൽ അധികം ടെസ്റ്റുകൾ കൊച്ചി മേഖലയിൽ മാത്രം നടത്തിയിട്ടുണ്ട്.

നിലവിൽ എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ കഴിയില്ല. കേസുകൾ കുറവായ വാർഡുകൾ തുറന്നു കൊടുക്കും. എറണാകുളം ജില്ലയിൽ പശ്ചിമ കൊച്ചിയിൽ ആശങ്ക പടരുകയാണ്. ഇത് വരെ 376 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഒരു വാർഡിൽ മാത്രം 96 കേസുകൾ ഉണ്ട്.. ചെല്ലാനത്തെ അപേക്ഷിച്ചു വളരെ കൂടുതലാണിത്.
ജില്ലയിൽ പ്രതിദിന ടെസ്റ്റുകൾ 6000 ആക്കി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു.

കൊച്ചിയിൽ പ്രവർത്തിക്കുന്ന സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാൻ അനുമതി നൽകും. എന്നാൽ ആ പ്രദേശത്തുള്ള ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ആരാധനാലയങ്ങളിൽ കൂടുതൽ പേർ പങ്കെടുക്കുന്നത് കർശനമായി ഒഴിവാക്കണം.ആലുവ മാർക്കറ്റ് തുറക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.
എറണാകുളം പി വി എസ് ആശുപത്രി 20 നു തുറക്കും. ബി ലെവൽ ട്രീറ്റ്മെന്റ് ചികിത്സാ കേന്ദ്രമായിട്ടാകും ഇത് പ്രവർത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week