27.6 C
Kottayam
Thursday, June 4, 2026

കൊച്ചിയില്‍ 59കാരി നേരിട്ടത് അതിക്രൂരപീഡനം; കൈതക്കാട്ടിൽ ഉപേക്ഷിച്ചു, പ്രതിയുമായി തെളിവെടുപ്പ് പൂർത്തിയാക്കി

Must read

കൊച്ചി: കൊച്ചിയില്‍ 59 കാരിയെ  ബലാത്സംഗം ചെയ്ത് കൈതക്കാട്ടില്‍  ഉപേക്ഷിച്ച കേസില്‍ പ്രതിയുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ്. അസം സ്വദേശി ഫിര്‍ദോസിനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലും കുറ്റകൃത്യം നടന്ന റെയില്‍വേ ട്രാക്കിന് സമീപത്തുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. പ്രതിക്കെതിരെ ലഹരിക്കേസില്‍ നേരത്തെ പിടിയിലായതാണെന്നും  ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും പൊലീസ് അറിയിച്ചു.

കൊച്ചി നഗരമധ്യത്തിലെ നടുക്കുന്ന ക്രൂരതയില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും മുന്‍പാണ് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. 
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഫിര്‍ദോസിനെ രാവിലെ തന്നെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. ക്ലോക്ക് റൂമില്‍ 
ജോലി തേടിയെത്തിയ 59 കാരിയെ ഇവിടെ വച്ചാണ് വീട്ടില്‍ പോകാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പ്രതി ഓട്ടോയില്‍ കയറ്റി
കൊണ്ടുപോയത്. കയ്യില്‍ പണമില്ലെന്ന് പറഞ്ഞ സ്ത്രീക്ക് 500 രൂപയും നല്‍കി. എറണാകുളം സൗത്തില്‍ നിന്ന് മെട്രോയില്‍ കയറ്റിവിടാമെന്നായിരുന്നു വാഗ്ദാനം. ഓട്ടോ സൗത്ത് സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പ് നിര്‍ത്തി. അവിടെ വച്ച് ഇരുവരും പാളത്തിലൂടെ നടന്നു. ഇരുട്ട് നിറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോഴായിരുന്നു ഫിര്‍ദോസിന്‍റെ ക്രൂരത. ബലാത്സംഗത്തില്‍ പരിക്കേറ്റ സ്ത്രീയെ കൈതക്കാട്ടില്‍ ഉപേക്ഷിച്ചു

നാട്ടുകാരില്‍ ചിലര്‍ നിലവിളി കേട്ട് ഓടി ചെന്നപ്പോള്‍ എഴുന്നേല്‍ക്കാന്‍പോലും സാധിക്കാതെ കിടക്കുന്ന സ്ത്രീയെ കാണുകയായിരുന്നു. ഉടന്‍ പൊലീസിനെ വിവരം  അറിയിച്ചു. കടവന്ത്ര പൊലീസെത്തിയാണ് 59 കാരിയെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റ
സ്ത്രീ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതി ഫിര്‍ദോസ് നേരത്തെ കടവന്ത്ര സ്റ്റേഷനില്‍ തന്നെ ലഹരിക്കേസില്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും അന്വേഷണംസംഘം പറഞ്ഞു.  ശാസ്ത്രീയ തെളിവുകള്‍കൂടി ശേഖരിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week