CrimeKeralaNews

അമ്മ നോക്കി നില്‍ക്കെ പറവൂരിൽ യുവാവ് സ്വയം കഴുത്തറത്ത് മരിച്ചു,’തൊണ്ടയിൽ കല്ല് ഇരിന്നത്’കാരണം

കൊച്ചി: പറവൂരില്‍ യുവാവ് സ്വയം കഴുത്തറത്തു മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പില്‍ അനിരുദ്ധന്റെ മകന്‍ അഭിലാഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ വീട്ടിലെ അടുക്കളയില്‍ വച്ചാണ് സംഭവം.

‘തൊണ്ടയില്‍ കല്ല് ഇരിക്കുന്നു’ എന്നു പറഞ്ഞ് അഭിലാഷ് മൂര്‍ച്ചയേറിയ അരിവാള്‍ കൊണ്ട് സ്വയം കഴുത്ത് മുറിക്കുകയായിരുന്നെന്ന് പഞ്ചായത്ത് മെമ്പര്‍ മായാദേവി ഷാജി പറഞ്ഞു. അഭിലാഷിന്റെ പിതാവ് തെങ്ങുകയറ്റ തൊഴിലാളിയാണ്. ഇദ്ദേഹം ഉപയോഗിക്കുന്ന അരിവാള്‍ ഉപയോഗിച്ചാണ് അഭിലാഷ് കഴുത്തറുത്തത്.

സംഭവസമയത്ത് അമ്മ വത്സല മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അഭിലാഷ് അരിവാള്‍ എടുക്കുന്നത് കണ്ട് ഭര്‍ത്താവിനെ വിളിക്കാന്‍ വത്സല പുറത്തിറങ്ങിയെങ്കിലും ഇതിനിടെ യുവാവ് കഴുത്ത് മുറിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും അവിടെയെത്തും മുമ്പേ മരണം സംഭവിക്കുകയായിരുന്നെന്ന് പഞ്ചായത്ത് മെമ്പര്‍ കൂട്ടിച്ചേര്‍ത്തു.

അവിവാഹിതനായ അഭിലാഷും മാതാപിതാക്കളുമാണ് വീട്ടില്‍ താമസം. കൂലിപ്പണിക്കാരനായ ഇയാള്‍ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് പറയപ്പെടുന്നു. മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button