24.2 C
Kottayam
Tuesday, June 9, 2026

വിവാഹിതൻ ആണെന്ന് അറിയാമായിരുന്നു: പ്രണയം തുടങ്ങിയത് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചുപോയതിനു ശേഷം; പ്രണയകഥ പങ്കുവെച്ച് പൂർണിമ

Must read

കൊച്ചി:മലയാള സിനിമ ആരാധകരുടെ സ്വന്തം ‘പ്രഭ’യാണ് പൂർണ്ണിമ ഭാഗ്യരാജ്. ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളചലച്ചിത്രലോകത്തേക്ക് കടന്നുവന്ന അഭിനേത്രിയാണ് പൂർണ്ണിമ ജയറാം. തെന്നിന്ത്യയിലെ തിരക്കേറിയ താരമായിരുന്ന താരം മലയാളികളുടെ പ്രിയ നായിക കൂടിയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1981ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.പിന്നീട് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും പൂര്‍ണ്ണിമ ചലച്ചിത്രരംഗത്ത് സജീവമായി.ഇപ്പോഴിതാ പ്രണയവിശേഷങ്ങൾ പങ്കിടുകയാണ് നടി.

അത് പ്രണയമായിരുന്നില്ല. ഡാർലിംഗ് ഡാർലിംഗ് എന്ന പടത്തിൽ വച്ചാണ് ആദ്യമായി ഒരുമിച്ചു വർക്ക് ചെയ്യുന്നത്. അതിനു മുൻപ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമ അത്രയും ഇഷ്ടപെട്ടതുകാരണം രണ്ടുതവണയാണ് ഞാൻ അതേ മൂവി കാണാൻ വേണ്ടി പോയത്. പിന്നെ ഒരിക്കൽ നേരിട്ട് കാണാൻ വേണ്ടി സാധിച്ചു. സരിതയുടെ അമ്മ എന്ന മൂവി റിലീസ് ചെയ്ത സമയത്താണ് എനിക്ക് അദ്ദേഹത്തോടുള്ള ആരാധന തുറന്നുപറയാൻ കഴിഞ്ഞത്- പൂർണ്ണിമ പറയുന്നു.

ആ സംസാരത്തിനു ജസ്റ്റ് ഒരു ഓക്കേ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പോയി. ഇത്രയും ഞാൻ എക്സൈറ്റഡ് ആയി പറഞ്ഞിട്ടും അതൊന്നും മൈൻഡ് ചെയ്യാതെ പോയപ്പോൾ എന്തൊരു ഹെഡ് വെയിറ്റ് ആണ് ഇയാൾക്ക് എന്ന് ചിന്തിച്ചു പോയി. അതോടെ പുള്ളിയോടുണ്ടായിരുന്ന എല്ലാ മതിപ്പും പോയി. എന്ത് വേസ്റ്റ് മാൻ ആണ് ഇതെന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ അന്ന് മഞ്ഞിൽ വിരിഞ്ഞ പൂവിൽ ഒക്കെ അഭിനയിച്ചു അത്യാവശ്യം എസ്റ്റാബ്ലിഷ്ഡ് ആയ നടിയുമാണ്. എന്നിട്ടും എന്നെ മൈൻഡ് ചെയ്യാതെ പോയപ്പോൾ സത്യത്തിൽ നല്ല ദേഷ്യമായി.

- Advertisement -

പിന്നീട് ഒരു സമയത്ത് ഡാർലിംഗ് ഡാർലിംഗ് സിനിമയുടെ കഥ കേൾക്കാനായി ഞങ്ങൾ ഒരുമിച്ചിരുന്നു. അപ്പോഴാണ് എത്ര വിനയാന്വിതനും, ഇടപെടാൻ എത്ര നല്ല മനുഷ്യനുമാണ് അദ്ദേഹം എന്ന് മനസിലാകുന്നത്. ഇതേ വ്യക്തിയെ ആണോ അന്ന് ഞാൻ കണ്ടത് എന്നും തോന്നിപോയി. അപ്പോൾ തന്നെ അന്നുണ്ടായ സംഭവം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഉടനെ എന്നോട് ചോദിച്ചു നിങ്ങൾ എങ്ങനെയാണു എന്നോട് സംസാരിച്ചത് എന്ന്. ഇംഗ്ളീഷ് ആണെന്ന് അറിഞ്ഞതോടെ ആണ് ട്വിസ്റ്റ് നടക്കുന്നത്. എനിക്ക് ഇംഗ്ളീഷ് അറിയല്ലമ്മ എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

- Advertisement -

ഇത്രയും സിംപിൾ ആയ ഒരു വ്യക്തിയെ തെറ്റിദ്ധരിച്ചുപോയതിൽ തനിക്ക് പിന്നീട് കുറ്റബോധം തോന്നിയെന്നും നടി പറയുന്നു.ആ സമയത്ത് ഒരു ചെറിയ ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്. പിന്നെ അദ്ദേഹം വിവാഹിതനാണ്. അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല സൗഹൃദവും. ഇതിനിടയിൽ ഒരുപാട് പ്രശ്നങ്ങൾ നടന്നു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു പോയി. പിന്നെ കുറെ സംഭവങ്ങൾ നടന്നു. അങ്ങനെയാണ് പ്രണയം വിവാഹം ഒക്കെ നടക്കുന്നത്.- റെഡ് കാർപ്പറ്റിൽ പൂർണ്ണിമ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week