29.4 C
Kottayam
Sunday, June 14, 2026

ബാത്ത്റൂമിൽ പോകുമ്പോഴും ചുണ്ടുകൾ തമ്മിൽ ചേർന്നിരിക്കണം; വെള്ളം കുടിച്ചാൽ പോലും കടിച്ചുപിടിക്കണം; കപ്പിൾസ് നിർത്താതെ ചുംബിച്ചത് 58 മണിക്കൂറും 35 മിനിറ്റും; ചുംബനത്തിൽ റെക്കോർഡ് നേടിയ ദമ്പതികൾ വേർപിരിഞ്ഞു

Must read

ബാങ്കോക്: സോഷ്യൽ മീഡിയയിൽ ഇപ്പോൾ തുറക്കുമ്പോൾ വ്യത്യസ്തമായ പല സംഭവങ്ങളാണ് നമ്മൾ കാണുന്നത്. അതുപോലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തായ്‌ലൻഡിൽ ആണ് സംഭവം നടക്കുന്നത്. ഏറ്റവും കൂടുതൽ നേരം ചുംബിച്ചതിന് ​ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ദമ്പതികൾ ഒടുവിൽ വേർപിരിഞ്ഞതാണ് വാർത്ത. തായ്‌ലൻഡിൽ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയും 2013 -ലാണ് 58 മണിക്കൂറും 35 മിനിറ്റും ചുംബിച്ചുകൊണ്ട് റെക്കോർഡ് നേടിയത്. പക്ഷെ, ബിബിസി സൗണ്ട്‌സ് പോഡ്‌കാസ്റ്റ് വിറ്റ്‌നസ് ഹിസ്റ്ററിയിൽ സംസാരിക്കവെ എക്കച്ചായിയാണ് തങ്ങൾ പിരിഞ്ഞതായി സ്ഥിരീകരിച്ചിരിക്കുന്നത്.

പിരിഞ്ഞെങ്കിലും അന്ന് അങ്ങനെയൊരു റെക്കോർഡ് നേടിയതിൽ എപ്പോഴും അഭിമാനിക്കുന്നു എന്നും എക്കച്ചായ് കൂട്ടിച്ചേർത്തു. മത്സരത്തിന്റെ നിയമങ്ങൾ വളരെ കർശനമായിരുന്നു. അതിനാൽ തന്നെ വളരെ ബുദ്ധിമുട്ടിയാണ് അത് പൂർത്തീകരിച്ചത് എന്നും എക്കച്ചായ് പറയുന്നു. ബാത്ത്റൂമിന്റെ ഇടവേളകളിൽ പോലും ചുണ്ടുകൾ തമ്മിൽ ചേർന്നിരിക്കണം. വെള്ളം കുടിക്കുന്നത് പോലും ചുണ്ടുകൾ ചേർത്തിട്ട് തന്നെ ആയിരിക്കണം എന്നും എക്കച്ചായ് പറയുന്നു.

- Advertisement -

‘ആ റെക്കോർഡ് നേടിയതിൽ തനിക്ക് വളരെ അധികം അഭിമാനമുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അനുഭവമാണ് ഇത്. ഞങ്ങൾ വളരെക്കാലം ഒരുമിച്ച് കഴിഞ്ഞു. ഒരുമിച്ച് ഞങ്ങളുണ്ടാക്കിയ നേട്ടത്തിന്റെ നല്ല ഓർമ്മകൾ‌ എക്കാലവും സൂക്ഷിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു’ എന്നും എക്കച്ചായ് പറഞ്ഞു.

- Advertisement -

അതേസമയം, 2013 -ൽ ആദ്യമായിട്ടായിരുന്നില്ല ഇവർ ഇങ്ങനെ ഒരു റെക്കോർഡ് സ്ഥാപിക്കുന്നത്. 2011 -ൽ 46 മണിക്കൂറും 24 മിനിറ്റും ചുംബിച്ച് ഇരുവരും മത്സരത്തിൽ വിജയിച്ചിരുന്നു. വാലന്റൈൻസ് ഡേയ്ക്ക് തൊട്ടുമുമ്പാണ് ഈ മത്സരം നടന്നത്. ഇരുവർക്കും മത്സരത്തിൽ‌ പങ്കെടുക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് ലക്ഷണ ഒരു അസുഖത്തിൽ നിന്നും മോചിതയായതെ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അവളെ എവിടെയെങ്കിലും വെക്കേഷന് കൊണ്ടുപോകണം എന്ന് എക്കച്ചായ് ആ​ഗ്രഹിച്ചിരുന്നു. എന്തായാലും ഇവരുടെ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരിക്കുന്നത്.

- Advertisement -

ഈ മത്സരത്തിന്റെ വിജയിക്ക് സമ്മാനം ഏകദേശം 13 ലക്ഷം രൂപയും ഒരു ഡയമണ്ട് മോതിരവും ആയിരുന്നു. അങ്ങനെയാണ് മത്സരത്തിൽ‌ പങ്കെടുത്ത് നോക്കാൻ അവർ തീരുമാനിക്കുന്നത്. എന്തായാലും, മത്സരങ്ങൾ ഇവർക്ക് റെക്കോർഡ് നേടിക്കൊടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പെൺസുഹൃത്തിന്റെ പെരുമണ്ണയിലെ വാടകവീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ചു. ബാലുശ്ശേരി പറമ്പിന്റെമുകളിൽ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ 11.45-ഓടെയാണ്...

ഇറാനുമായി സമാധാന കരാർ ഞായറാഴ്ച, ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കും: ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള ദീർഘകാല സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന കരാറിൽ ഞായറാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ ഒപ്പിട്ടാലുടൻ മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും ട്രൂത്തിലൂടെ ട്രംപ് വ്യക്തമാക്കി.ഇറാൻ ഭാവിയിൽ...

ബ്രസീലിനെ അടിമുടി വിറപ്പിച്ച് മൊറോക്കോ; സമനിലയുമായി തടിതപ്പി കാനറികൾ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ആരാധകർക്ക് ഹൃദയമിടിപ്പേറ്റിയ നിമിഷങ്ങൾ സമ്മാനിച്ച ഗ്രൂപ്പ് സിയിലെ മത്സരത്തിൽ മൊറോക്കോയോട് സമനിലയുമായി (1-1) രക്ഷപ്പെട്ട് മുൻ ചാമ്പ്യൻമാരായ ബ്രസീൽ. കാർലോസ് ആഞ്ചലോട്ടി അണിനിരത്തിയ വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും...

അവസാന നിമിഷത്തെ ഗോളിൽ സ്വിസ് പടയെ തളച്ച് ഖത്തർ; ലോകകപ്പ് ചരിത്രത്തിൽ ആദ്യ പോയിന്റുമായി ഏഷ്യൻ ചാമ്പ്യന്മാർ

സാൻഫ്രാൻസിസ്‌ ​:ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ മിന്നൽ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ അത്ഭുതക്കുതിപ്പ് നടത്തി. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ വെച്ച്...

വർക്കല കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 96 പാക്കറ്റ് കേടായ ചിക്കൻ പിടിച്ചെടുത്തു; മാംസം നിലത്ത് വച്ച നിലയിൽ

വർക്കല: വർക്കലയിലെ കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൻതോതിൽ കേടായ ചിക്കൻ പിടിച്ചെടുത്തു. ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 96 പാക്കറ്റ് പഴകിയ ചിക്കനാണ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ...

Popular this week