InternationalNewsTop Stories

നരഭോജി മീന് ഉദ്യോഗസ്ഥനെ എറിഞ്ഞ് നല്‍കി ഉത്തരകൊറിയന്‍ ഏകാധിപതി,ജയിംസ് ബോണ്ട് ചിത്രം മാത്യകയാക്കി കിംഗ് ജോംഗ് ഉന്നിന്റെ ശിക്ഷാവിധി

പ്യോങ്യാങ്:ശിക്ഷാ വിധികള്‍ നടപ്പിലാക്കുന്നതില്‍ കണ്ണില്ലാത്ത ക്രൂരതകള്‍ നടപ്പിലാക്കുന്നതില്‍ കുപ്രസിദ്ധനാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍.പരമാധികാരത്തെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍ക്കും മരണശിക്ഷ നല്‍കുന്നതില്‍ കിംഗ് ജോംഗിന് മടിയില്ല.ഭരണം അട്ടിമറിയ്ക്കാന്‍ ശ്രമിച്ചാല്‍ അതിദയനീയവുമായിരിയ്ക്കും അന്ത്യം. ജോംഗിന്റെ ക്രൂരതയുടെ പുതിയ രീതികേട്ട് ലോകരാഷ്ട്രങ്ങള്‍ പോലും ഞെട്ടിയിരിയ്ക്കുകയാണ്.

തന്നെ അട്ടിമറിക്കാന്‍ പദ്ധതിയിട്ട ജനറലിനെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നരഭോജികളായ പിരാന മത്സ്യങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. തലയും കൈകളും വെട്ടിയശേഷം ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞ് മത്സ്യടാങ്കില്‍ തള്ളുകയായിരുന്നുവെന്ന് ഇംഗ്ലീഷ് പത്രമായ ദി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ടുചെയ്തു.

ബ്രസീലില്‍നിന്ന് കൊണ്ടുവന്ന നൂറുകണക്കിന് പിരാന മത്സ്യങ്ങളെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ അക്വേറിയത്തില്‍ കിം വളര്‍ത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ജീവനോടെയാണ് കൊലപ്പെടുത്തിയാണോ പിരമാനകള്‍ക്ക് നല്‍കിയതെന്ന് വ്യക്തമല്ല.ഉദ്യോഗസ്ഥന്റെ പേരും മറ്റുവിവരങ്ങളും പുറത്തുവന്നിട്ടില്ല.

1977-ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം സ്പൈ ഹു ലവ്ഡ് മീയിലെ രംഗത്തെ അനുകരിച്ചാണ് കിമ്മിന്റെ ക്രൂരമായ ശിക്ഷ. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഹനോയി ഉച്ചകോടി പരാജയപ്പെട്ടതിനുപിന്നാലെ അഞ്ച് ഉദ്യോഗസ്ഥരെ കിം വധിച്ചുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നിരുന്നു. 2011-ല്‍ കിം അധികാരമേറ്റശേഷം 16 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button