26.2 C
Kottayam
Friday, June 5, 2026

ഫ്രിഡ്ജിനടിയില്‍ രാജവെമ്പാല, കണ്ടത് പൂച്ച,ഗൃഹനാഥനെ അറിയിക്കാന്‍ വാതിലിന് തടസം നിന്നു;രക്ഷകനായി പൂച്ച

Must read

കോഴിക്കോട്: വളര്‍ത്തു മൃഗങ്ങള്‍ തങ്ങളുടെ യജമാനന്‍മാരെ ആപത്തുകളില്‍ നിന്ന് രക്ഷപ്പെടുത്തിയ കഥകളും അതിനെ അടിസ്ഥാനമാക്കിയുള്ള സിനിമകളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതിന് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പേരാമ്പ്രയില്‍ നടന്നത്. ചെമ്പനോടയിലെ അമ്മ്യാംമണ്ണ് പുത്തന്‍പുരയില്‍ ബാബുവിന്റെ വീട്ടിലാണ് ഏവരെയും അതിശയപ്പെടുത്തുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജിനടിയില്‍ ഒരു രാജവെമ്പാല ചുരുണ്ടു കിടന്നിരുന്നു. എന്നാല്‍ ഈ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ച പാമ്പിനെ കാണുകയും തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയുമായിരുന്നു. പൂച്ചയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായില്ല.

ഇതേസമയം തന്നെ വീട്ടിലെത്തിയ ബാബുവിന് സമീപത്തേക്ക് പൂച്ച ഓടിച്ചെല്ലുകയും വീടിന് അകത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ വാതിലിന് മുന്‍പില്‍ തടസ്സം നില്‍ക്കുകയുമായിരുന്നു. കാര്യം അത്ര പന്തിയല്ലെന്ന് കണ്ട വീട്ടുകാര്‍ പിന്നീട് വീടിനുള്ളില്‍ വിശദമായി പരിശോധന തന്നെ നടത്തി.

തുടര്‍ന്ന് മൂന്ന് മീറ്ററോളം നീളമുള്ള രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു. ഞെട്ടിപ്പോയ ഇവര്‍ ഉടന്‍ തന്നെ സമീപവാസികളെയും പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അംഗീകൃത സ്‌നേക്ക് റെസ്‌ക്യൂവറായ സുരേന്ദ്രന്‍ കരിങ്ങാട് സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു. പാമ്പിനെ നിലവില്‍ പെരുവണ്ണാമൂഴിയിലെ വന്യജീവി പരിപാലന കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week