കൊച്ചി: മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ തുണ്ടത്തില്‍ മേഖലയില്‍ രാജവെമ്പാലയും ഉടുമ്പും തമ്മില്‍ ഏറ്റുമുട്ടല്‍. ശത്രു എന്ന് കരുതി ഉടുമ്പിനെ രാജവെമ്പാല കടിച്ചതാണ് ഏറ്റുമുട്ടലിന് കാരണം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ പരിശോധനക്കിറങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് രാജവെമ്പാലായും ഉടുമ്പും തമ്മില്‍ ഏറ്റുമുട്ടുന്ന കൗതുക കാഴ്ച കണ്ടത്. രാജവെമ്പാല ഉടുമ്പിന്റെ വാലില്‍ കടിച്ചതാണ് ഏറ്റ് മുട്ടലിന്റെ തുടക്കം. ഉടുമ്പ് തിരിച്ചും കടിച്ചതോടെ സംഘര്‍ഷം 15 മിനിറ്റോളം നീണ്ടു. ഒടുവില്‍ പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഉടുമ്പ് വനത്തിനുള്ളിലേക്ക് ഓടി മറയുകയുയായിരുന്നു.
അതേസമയം തുണ്ടത്തില്‍ മേഖലയില്‍ രാജവെമ്പാലകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം കോട്ടപ്പടി വാവേലി ഭാഗത്ത് ജനവാസ മേഖലയില്‍ കണ്ടെത്തിയ രാജവെമ്പാലയെ വനപാലകര്‍ പിടികൂടിയിരുന്നു.