EntertainmentRECENT POSTS
നായികയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി; പരാതിയുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍
ചെന്നൈ: നവാഗതയായ തമിഴ് നടിയെ മാതാപിതാക്കള്‍ തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി അണിയറ പ്രവര്‍ത്തകരുടെ പരാതി. പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രമായ തോരട്ടിയിലെ നായികയായ സത്യകലയെയാണ് തട്ടിക്കൊണ്ടുപോയതായി പരായിയുള്ളത്.
താന്‍ അഭിനയിക്കാന്‍ പോകുന്നത് അച്ഛനും രണ്ടാനമ്മയ്ക്കും ഇഷ്ടമല്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് പലവട്ടം നടി പറഞ്ഞിരുന്നതായി പരാതിയില്‍ പറയുന്നു. ഹൈക്കോടതിയെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പരാതിയുമായി സമീപിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം പുറത്തിറങ്ങാന്‍ ഇരിക്കുന്നത്. കുറച്ച് ദിവസങ്ങളായി നടിയെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News