കിച്ചാ സുദീപിന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തു വിടും, ഭീഷണിക്കത്ത്
ബെംഗലൂരു:കന്നഡ നടന്‍ കിച്ചാ സുദീപ് ബിജെപി പ്രവേശനത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നടന്റെ വീട്ടിലേയ്ക്ക് ഭീഷണി കത്ത് എത്തിയരുന്നു. സുദീപിന്റെ മാനേജര്‍ ജാക്ക് മഞ്ജുവിനാണ് കത്ത് ലഭിച്ചത്. കിച്ചാ സുദീപിന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തുവരുമെന്നാണ് കത്തിന്റെ ഉള്ളടക്കം.
കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പുട്ടനഹള്ളി പോലീസ് കേസെടുത്തിരിക്കുകയാണ്. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ പ്രതാപ് റെഡ്ഡിയുടെ ഉത്തരവനുസരിച്ച് കത്ത് സെന്‍ട്രല്‍ െ്രെകം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. കിച്ചാ സുദീപിന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തുവരുമെന്നാണ് കത്തിന്റെ ഉള്ളടക്കം.
ഭീഷണിക്കത്ത് ലഭിച്ചതായി കിച്ചാ സുദീപ് സ്ഥിരീകരിച്ചു. കത്തയച്ച ആളെ അറിയാമെന്നും, സിനിമാ മേഖലയില്‍ത്തന്നെ ഉള്ളവരാണ് ഇതിന് പിന്നിലെന്നും സുദീപ് പറഞ്ഞു. അവര്‍ക്കുള്ള ഉചിതമായ മറുപടി നല്‍കും. താന്‍ ഒരു മോശം സമയത്തിലൂടെ കടന്നുപോയപ്പോള്‍ സഹായിച്ചവര്‍ക്കായി പ്രവര്‍ത്തിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഏറെ അടുപ്പമുള്ള താരമാണ് കിച്ചാ സുദീപ്. തിരഞ്ഞെടുപ്പില്‍ സുദീപും ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയ്ക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നുള്ള മറ്റു താരങ്ങളുമായി ബി.ജെ.പി ചര്‍ച്ച നടത്തുന്നുണ്ട്. മെയ് 10നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് 13ന് വോട്ടെണ്ണും.