തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റിനൊപ്പം നല്‍കുന്ന ഖാദി മാസ്‌കിന്റെ വിലയില്‍ അഴിമതിയുണ്ടെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ഖാദി ബോര്‍ഡ് ജീവനക്കാരന് സസ്പെന്‍ഷന്‍.
ഫെബ്രുവരിയിലെ ഭക്ഷ്യ കിറ്റിനൊപ്പം രണ്ട് ഖാദി മാസ്‌ക് വീതം നല്‍കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചിരുന്നു. കിറ്റ് തയ്യാറാക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ലക്ഷണക്കണക്കിന് മാസ്‌ക് നല്‍കുകയും ചെയ്തു.
ഖാദി ബോര്‍ഡിന്റെ തിരുവനന്തപുരം പ്രോജക്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കും ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ (ഐ എന്‍ ടി യു സി) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ബി എസ് രാജീവിനെയാണ് അന്വേഷണവിധേയമായി ബോര്‍ഡ് സെക്രട്ടറി ഡോ. കെ എ രതീഷ് സസ്പെന്‍ഡ് ചെയ്തത്. ഭക്ഷ്യകിറ്റിനൊപ്പം നല്‍കുന്ന ഖാദി മാസ്‌കിന്റെ വിലയില്‍ അഴിമതിയുണ്ടെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് ജീവനക്കാരന്‍ ഷെയര്‍ ചെയ്തിരിന്നു.