EntertainmentKeralaNews

കെ.ജി.എഫ് 2 കേരളത്തിലെ എക്കാലത്തെയും വലിയ പണം വാരിപ്പടം, മൂന്നു ദിവസത്തിൽ ബീസ്റ്റിനേക്കാൾ മൂന്നിരട്ടി കളക്ഷൻ

കൊച്ചി:ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ എക്കാലത്തെയും മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് സ്ഥാനമുറപ്പിക്കാന്‍ കുതിക്കുകയാണ് യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 (KGF Chapter 2). അഞ്ച് ഭാഷാ പതിപ്പുകളില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ മാത്രം നേടിയ ആഗോള ഗ്രോസ് 240 കോടി രൂപ ആയിരുന്നു.

ചിത്രം റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ കെജിഎഫ് 2 ന്‍റെ പേരിലാണ്. മോഹന്‍ലാല്‍ നായകനായ വി എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍റെ റെക്കോര്‍ഡ് ആണ് ചിത്രം ബ്രേക്ക് ചെയ്‍തത്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് കെജിഎഫ് 2 ആദ്യദിനം നേടിയത്.

വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ഒരു ചിത്രം ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്നത് സാധാരണമാണ്. എന്നാല്‍ അത്തരം ഒരു ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റി കൂടി ലഭിക്കുമ്പോഴുള്ള അപൂര്‍വ്വ കാഴ്ചയാണ് കെജിഎഫ് ബോക്സ് ഓഫീസില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ കാര്യം പറയുകയാണെങ്കില്‍ ചിത്രം മറ്റൊരു റെക്കോര്‍ഡിന്‍റെ പടിവാതിലിലുമാണെന്നാണ് പുതിയ വിവരം. ഏത് ഭാഷാ ചിത്രവും കേരളത്തില്‍ ഒരു ദിവസം നേടുന്ന കളക്ഷന്‍ കെജിഎഫ് 2 ഇന്ന് സ്വന്തം പേരില്‍ ആക്കുമെന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. ഓരോ ദിവസത്തെയും കണക്കുകളും മനോബാല അവതരിപ്പിച്ചിട്ടുണ്ട്. റിലീസ് മുതലുള്ള ഓരോ ദിവസവും 7 കോടിക്ക് താഴേക്ക് കേരളത്തില്‍ കെജിഎഫ് 2 ന്‍റെ കളക്ഷന്‍ പോയിട്ടില്ല. അതേസമയം കെജിഎഫ് 2 ന് തലേദിവസം തിയറ്ററുകളിലെത്തിയ വിജയ് നായകനായ തമിഴ് ചിത്രം ബീസ്റ്റ് (Beast) ബോക്സ് ഓഫീസില്‍ തകര്‍ച്ച നേരിടുകയുമാണ്.

കെജിഎഫ് പോലെ തന്നെ മികച്ച പ്രീ റിലീസ് പബ്ലിസിറ്റി നേടിയെത്തിയ ബീസ്റ്റ് റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് മികച്ച കളക്ഷനാണ് നേടിയത്. 6.28 കോടിയായിരുന്നു ഇത്. എന്നാല്‍ ആദ്യ ദിനത്തില്‍ തന്നെ മോശം മൌത്ത് പബ്ലിസിറ്റി എത്തിയതോടെ ഓരോ ദിവസവും കളക്ഷനില്‍ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. മനോബാല വിജയബാലന്‍റെ കണക്ക് പ്രകാരം ഈ രണ്ട് ചിത്രങ്ങളുടെയും ഓരോ ദിവസത്തെയും കേരള കളക്ഷന്‍ താഴെ പറയും പ്രകാരമാണ്.

ബീസ്റ്റ്

റിലീസ് ദിനം- 6.28 കോടി

വ്യാഴം- 91 ലക്ഷം

വെള്ളി- 70 ലക്ഷം

ശനി- 40 ലക്ഷം

ആകെ- 8.29 കോടി

കെജിഎഫ് 2

റിലീസ്ദിനം- 7.48 കോടി

വെള്ളി- 7 കോടി

ശനി- 7.50 കോടി

ആകെ 22.28 കോടി

ചിത്രം കേരള ബോക്സ് ഓഫീസില്‍ ആര്‍ആര്‍ആറിന്‍റെ ലൈഫ് ടൈം ഗ്രോസ് ഇന്ന് മറികടക്കുമെന്നും ഈ ട്രേഡ് അനലിസ്റ്റ് പറയുന്നു.ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒന്നിന് പിറകെ ഒന്നായി വരുന്ന മാസ് സീനുകള്‍, എല്ലാ കഥാപാത്രങ്ങള്‍ക്കും പഞ്ച് ഡയലോഗുകള്‍, മാസ് ഇംപാക്ട് തരുന്ന വിഷ്വല്‍സും ബാക്ക് ഗ്രൗണ്ട് മ്യൂസികും എല്ലാം ചേര്‍ന്ന് തിയേറ്ററില്‍ മികച്ച എക്സ്പീരിയന്‍സാണ് കെ.ജി.എഫ് നല്‍കുന്നത്.

കെ.ജി.എഫ് ഫാന്‍സിനും ഇത്തരം സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും രണ്ടേ മുക്കാല്‍ മണിക്കൂര്‍ രോമാഞ്ചമാണ് ഈ സിനിമ സമ്മാനിക്കുന്നത്.

രണ്ടേ മുക്കാല്‍ മണിക്കൂര്‍ റോക്കി ഭായിയും അയാളുടെ ശത്രുക്കളും അയാള്‍ രക്ഷിക്കുന്ന ജനങ്ങളുമൊക്കെ കാണികളെ കോരിത്തരിപ്പിക്കുകയാണ് കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തില്‍. ഇത്തരത്തില്‍ ഒരു ഫീല്‍ തരുന്ന പടം നിര്‍മിച്ചതില്‍ സംവിധായകന്‍ പ്രശാന്ത് നീല്‍ തീര്‍ച്ചയായും വലിയ കയ്യടി അര്‍ഹിക്കുന്നുണ്ട്.

വളരെ ലൗഡായ ഒരു സിനിമയാണ് കെ.ജി.എഫ്. ഖനികളും കൊട്ടാരങ്ങളും തോക്കുകളും കാതടപ്പിക്കുന്ന വെടിവെപ്പുകളും വലിയൊരു കൂട്ടം ജനങ്ങളും അലര്‍ച്ചകളും വലിയ വില്ലന്മാരുമൊക്കെയായി എത്തുന്ന സിനിമ ഒന്ന് പിടിവിട്ടു പോയാല്‍ വമ്പന്‍ ഷോയും ഓവറാക്കലുമായി ഫീല്‍ ചെയ്യും. എന്നാല്‍ കെ.ജി.എഫില്‍ ഇതെല്ലാം മികച്ച രീതിയില്‍ ബ്ലെന്‍ഡായി നില്‍ക്കുന്നുണ്ട്. അതിനുപറ്റുന്ന ഒരു പശ്ചാത്തലവും ഭൂമികയും കാഴ്ചക്കാരില്‍ സൃഷ്ടിച്ചുകൊണ്ടും, ചിത്രത്തില്‍ ഉടനീളം ഒരു പ്രത്യേക ഫീല്‍ നിലനിര്‍ത്തിക്കൊണ്ടുമാണ് സിനിമ മുന്നേറുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button