28.2 C
Kottayam
Friday, June 5, 2026

പ്ലാന്‍ ‘എ’യുമില്ല ‘ബി’യുമില്ല ‘ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി പോര;കുറേ ചിരിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട് പക്ഷെ സന്തോഷമില്ല

Must read

മുംബൈ: ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം മോശമെന്ന് ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സന്‍. ചെന്നൈയ്‌ക്കെതിരെ മികച്ച ക്യാപ്റ്റന്‍സിയല്ല പാണ്ഡ്യയുടേതെന്ന് പീറ്റേഴ്‌സന്‍ പറഞ്ഞു. ”അഞ്ച് മണിക്കൂര്‍ മുന്‍പ് ടീം മീറ്റിങ്ങിലുള്ള പ്ലാന്‍ എയുമായാണ് ക്യാപ്റ്റന്‍ കളിക്കാനിറങ്ങുന്നത്. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ പോലും പ്ലാന്‍ ബിയിലേക്കു പോകാന്‍ ക്യാപ്റ്റന്‍ തയാറാകുന്നില്ല.”

”പേസ് ബോളര്‍മാര്‍ 20 റണ്‍സൊക്കെ വഴങ്ങുമ്പോള്‍ സ്പിന്നര്‍മാര്‍ക്കു പന്തു നല്‍കാതിരിക്കുന്നത് എങ്ങനെയാണ്? പന്തെറിയാന്‍ സാധിക്കുന്ന സ്പിന്നര്‍മാര്‍ ഇവിടെയുണ്ട്. നിങ്ങള്‍ മത്സരത്തിന്റെ ഗതി മാറ്റണമായിരുന്നു.”- പീറ്റേഴ്‌സന്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു. ആരാധകരുടെ രോഷ പ്രകടനം ഹാര്‍ദിക്കിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി. പ്രശ്‌നം എത്രയും പെട്ടെന്നു പരിഹരിക്കുകയാണു വേണ്ടതെന്നും ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

”ടോസ് ഇടാന്‍ എത്തുമ്പോഴൊക്കെ ഹാര്‍ദിക് വളരെയധികം ചിരിക്കുന്നുണ്ട്. സന്തോഷത്തോടെയുണ്ടെന്ന് അഭിനയിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന് സന്തോഷമില്ല, അത് എനിക്ക് അറിയാം. പാണ്ഡ്യയ്ക്ക് എന്താണു സംഭവിക്കുന്നത്? ഗ്രൗണ്ടിലെ പ്രതിഷേധമെല്ലാം നമ്മള്‍ കേള്‍ക്കുന്നതാണ്. പാണ്ഡ്യയെ ധോണി ഗാലറിയിലേക്ക് അടിക്കുമ്പോള്‍ എല്ലാവരും ആഘോഷിക്കുകയാണ്. അതു നിങ്ങളെ വേദനിപ്പിക്കും.”

”പാണ്ഡ്യയ്ക്കും വികാരങ്ങളുണ്ട്. അദ്ദേഹമൊരു ഇന്ത്യന്‍ താരമാണ്. ഇങ്ങനെയല്ല അദ്ദേഹത്തെ കൈകാര്യം ചെയ്യേണ്ടത്. പ്രതിഷേധങ്ങള്‍ ക്രിക്കറ്റിനെ ബാധിക്കുന്നുണ്ട്. പ്രശ്‌നത്തിനു പരിഹാരം കാണണം.”- പീറ്റേഴ്‌സന്‍ വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും പാണ്ഡ്യയ്‌ക്കെതിരെ ഗാലറിയില്‍നിന്ന് ആരാധകരുടെ പരിഹാസം ഉയര്‍ന്നിരുന്നു. ബാറ്റിങ്ങിലും ക്യാപ്റ്റന്‍ പാണ്ഡ്യയ്ക്കു തിളങ്ങാനായില്ല. ആറു പന്തില്‍ വെറും രണ്ട് റണ്‍സാണു നേടിയത്. തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തില്‍ രവീന്ദ്ര ജഡേജ ക്യാച്ചെടുത്താണ് പാണ്ഡ്യയെ പുറത്താക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week