അറുപതുകാരന്‍ കേശുവായി അമ്പരപ്പിച്ച് ദിലീപ്; ‘കേശു ഈ വീടിന്റെ നാഥന്‍’ ട്രെയിലര്‍

ദിലീപും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തില്‍ അറുപതുകാരനായി അമ്പരപ്പിച്ച് ദിലീപ്. ചിരിയും കഥയും ഫാമിലി ഇമോഷന്‍സുമൊക്കെ കൂടിക്കലരുന്ന ഈ കംപ്ലീറ്റ് ഫണ്‍പാക്ക് ചലത്രം ഒടിടി റിലീസിലൂടെയാവും പ്രേക്ഷകര്‍ക്കു മുന്നിലെത്തുക.

ദിലീപിനൊപ്പം ഉര്‍വശി, സിദ്ദീഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അര്‍ജ്ജുന്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായര്‍, വത്സല മേനോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സജീവ് പാഴൂര്‍ തിരക്കഥയെഴുതി നാദ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 31നാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തുക. അനില്‍ നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നാദിര്‍ഷ തന്നെ സംഗീതം ചെയ്യുന്ന ചിത്രത്തിന് വരികള്‍ എഴുതുന്നത് ഹരിനാരായണനാണ്. എഡിറ്റര്‍ സാജന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News