28.2 C
Kottayam
Friday, June 5, 2026

‘കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും’; വി ഡി സതീശന്‍

Must read

തിരുവനന്തപുരം: കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടതെന്നും അതില്‍ നിന്ന് തടിയൂരാനുള്ള ശ്രമമാണ് ഡല്‍ഹി സമരമെന്നും സതീശന്‍ ആരോപിച്ചു. കര്‍ണാടക സര്‍ക്കാര്‍ നടത്തുന്നത് വേറെ സമരമാണ്. അതിനെ കേരളത്തിലെ കോണ്‍ഗ്രസ് പിന്തുണക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

‘കര്‍ണാടക സര്‍ക്കാര്‍ കേരള സര്‍ക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കേണ്ട ആവശ്യല്ല. കര്‍ണാടക സര്‍ക്കാര്‍ നടത്തിയത് വേറെ സമരമാണ് അതിനോട് കേരളത്തിലെ പ്രതിപക്ഷവും യോജിക്കുന്നുണ്ട്. ഞങ്ങള്‍ 18 എംപിമാര്‍ ചേര്‍ന്ന് കേന്ദ്രധനകാര്യ മന്ത്രിക്ക് നല്‍കിയ മെമ്മോറാണ്ടത്തിലും ഞാന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലും നികുതി വിഹിതം കുറഞ്ഞതിനെ എതിര്‍ത്തിട്ടുണ്ട്.

കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവന്‍ കാരണവും കേന്ദ്രമാണെന്ന് വരുത്തി തീര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരിക്കുന്നത് വേറെ കേസാണ്. ഡല്‍ഹിയില്‍ പറയുന്നത് വേറെ കേസ്, കേരളത്തിന്റെ നിയമസഭയില്‍ പറയുന്നത് വേറെ കേസ് എല്ലാം പരസ്പര വിരുദ്ധമാണ്.

57,800 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച കണക്കാണ്. ഇത് ഞങ്ങള്‍ പൊളിച്ചതാണ്. നികുതി പിരിവിലുണ്ടായ പരാജയവും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. ഒരുപാട് കാര്യങ്ങളില്‍ ഒന്നാണ് കേന്ദ്ര അവഗണന. പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണ്.

- Advertisement -

അഞ്ച് മാസമായി പെന്‍ഷന്‍ കൊടുത്തിട്ടില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. എന്നിട്ട് വീണ്ടും കടമെടുക്കണമെന്ന് പറഞ്ഞാണ് പോകുന്നത്. ഇങ്ങനെ കടമെടുത്താല്‍ എവിടെ പോയി നില്‍ക്കും കേരളം. ഇത്രയും രൂക്ഷമായ ധനപ്രതിസന്ധിയിലേക്കാണ് കേരളത്തെ തള്ളിയിട്ടിരിക്കുന്നത്. തിരുത്താന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടുണ്ട്, ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ എല്ലാ കുഴപ്പത്തിലേക്കും ചെന്ന് ചാടി. അവസാനം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സമരം നടത്തുന്നു’, വി ഡി സതീശന്‍ വിമര്‍ശിച്ചു.

- Advertisement -

കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ രാത്രിയാകുമ്പോള്‍ പിണറായിയുമായി സംസാരിക്കാറുണ്ടെന്നും സതീശന്‍ ആരോപിച്ചു. കേന്ദ്രവും കേരളവും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഇടനിലക്കാരനാണ് മുരളീധരന്‍. സുരേന്ദ്രനെതിരായ കേസിന്റെ ഒത്തുതീര്‍പ്പും മുരളീധരന്‍ നടത്തി.

ഇവര്‍ ഒരുമിച്ചാണ് മത്സരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. ലൈഫ് മിഷന്റെ അന്വേഷണത്തെ കുറിച്ച് മുരളീധരന് എന്തെങ്കിലും പറയാനുണ്ടോ? മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം വേണം. എട്ട് മാസം എന്തിനാണ് എസ്എഫ്‌ഐഒ അന്വേഷിക്കുന്നത്? കരുവന്നൂര്‍ കേസും ഇഴഞ്ഞുനീങ്ങുകയാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

വിദേശ സര്‍വകലാശാല വിഷയത്തില്‍ അത്ഭുതകരമായ കാര്യങ്ങളാണ് നടക്കുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. വിദേശ സര്‍വകലാശാലകളെ പട്ടും വളയും ഇട്ട് സ്വീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് മന്ത്രിയുടെ പ്രതികരണം കണ്ടാല്‍ അറിയാം. സിപിഐഎം തീവ്ര വലതുപക്ഷമായി മാറുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week