പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു കടത്തി കോപ്പിയടി; പിടികൂടിയ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച് മലയാളി വിദ്യാര്‍ത്ഥി

പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു കടത്തി കോപ്പിയടി;  പിടികൂടിയ അധ്യാപകനെ  ക്രൂരമായി മര്‍ദ്ദിച്ച് മലയാളി വിദ്യാര്‍ത്ഥി

കലബുറഗി: കര്‍ണാടകയിലെ കലബുറഗിയിലുള്ള ഡോ. മാലറെഡ്ഡി ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ പരീക്ഷയ്ക്കിടെ അധ്യാപകന് മലയാളി വിദ്യാര്‍ത്ഥിയുടെ ക്രൂര മര്‍ദ്ദനം. ഹോമിയോപ്പതിക് മെറ്റീരിയ മെഡിക്ക എന്ന വിഷയത്തിന്റെ ഇന്റേണല്‍ പരീക്ഷയ്ക്കിടെയാണ് സംഭവം. പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടിയതിനെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നുള്ള ഷഹബാസ് എന്ന വിദ്യാര്‍ത്ഥി, ഇന്‍വിജിലേറ്ററായ അസിസ്റ്റന്റ് പ്രൊഫസര്‍ ശിവരാജ് കുമാറിനെ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങളില്‍ അക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു കടത്തി, അതുപയോഗിച്ച് ഉത്തരങ്ങള്‍ എഴുതുകയായിരുന്നു ഷഹബാസ്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രൊഫസര്‍ ശിവരാജ് കുമാര്‍ ഉടന്‍ തന്നെ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യുകയും അവന്റെ ഉത്തരക്കടലാസ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഹാളില്‍ നിന്ന് പുറത്തുപോകാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു.

ആദ്യം വാതിലിന് അടുത്തേക്ക് നടന്ന ഷഹബാസ്, പെട്ടെന്ന് തിരികെ വന്ന് അധ്യാപകന്റെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഒരിക്കല്‍ മര്‍ദ്ദിച്ച ശേഷം പുറത്തേക്ക് പോകാന്‍ തുടങ്ങിയ ഇയാള്‍ വീണ്ടും മടങ്ങിവന്ന് അധ്യാപകനെ ആക്രമിച്ചു. ഈ സമയം പരീക്ഷ എഴുതിക്കൊണ്ടിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ഓടിവന്ന് ഷഹബാസിനെ തടയുകയും പിടിച്ചുമാറ്റുകയും ചെയ്തത് കൊണ്ടാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.

സംഭവത്തെത്തുടര്‍ന്ന് കോളേജ് അധികൃതര്‍ ഷഹബാസിനെ സ്ഥാപനത്തിലെ തുടര്‍ന്നുള്ള എല്ലാ പരീക്ഷകളില്‍ നിന്നും വിലക്കി. കോളേജ് മാനേജ്മെന്റ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ നടപടികളെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ ഷഹബാസിന്റെ മാതാപിതാക്കളെ കോളേജ് അധികൃതര്‍ വിവരമറിയിച്ചു.

നിലവില്‍ മര്‍ദ്ദനമേറ്റ അധ്യാപകന്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

A shocking incident occurred at Dr. Maalreddy Homeopathic Medical College in Kalaburagi, Karnataka, where a student from Kerala brutally assaulted an invigilator during an exam. The student, identified as Shahabas, allegedly attacked Assistant Professor Shivaraj Kumar after being caught cheating during the internal examination for ‘Homeopathic Materia Medica.’ CCTV footage from the exam hall captured Shahabas repeatedly hitting the professor, causing him to collapse. The college management has suspended the student and filed a police complaint, leading to a criminal investigation

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News