സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ മമ്മൂട്ടി, നടി ഷംന ഹംസ

തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക്. നടി ഷംന ഹംസ. മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.

തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുന്‍പാണ് പൂര്‍ത്തിയായത്.

പുരസ്കാരങ്ങൾ ഇങ്ങനെ:

മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി അവാർഡ് – പാരഡൈസ് (പ്രസന്ന വിതനഗേ)

സ്ത്രീ-ട്രാൻസ്ജെൻഡർ സിനിമയ്ക്കുള്ള പുരസ്കാരം- പായൽ കപാഡിയ (പ്രഭയായ് നിനച്ചതെല്ലാം)

വിഷ്വൽ എഫക്റ്റ് – ARM

നവാഗത സംവിധായകൻ -ഫാസിൽ മുഹമ്മദ് -ഫെമിനിച്ചി ഫാത്തിമ

ജനപ്രിയചിത്രം -പ്രേമലു

നൃത്തസംവിധാനം -ഉമേഷ്, ബൊഗേയ്ൻവില്ല

ഡബ്ബിങ് ആർട്ടിസ്റ്റ് -പെൺ -സയനോര-ബറോസ്ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ -രാജേഷ് ഗോപി -ബറോസ്

വസ്ത്രാലങ്കാരം- സമീറ സനീഷ് -രേഖാചിത്രം, ബൊഗെയ്ൻവില്ല

മേക്കപ്പ് -റോണക്സ് സേവ്യർ – ഭ്രമയുഗം, ബൊഗെയ്ൻവില്ല

ശബ്ദരൂപകല്പന – ഷിജിൻ മെൽവിൻ, അഭിഷേക് -മഞ്ഞുമ്മൽ ബോയ്സ്

സിങ്ക് സൗണ്ട് -അജയൻ അടാട്ട് -പണി

കലാസംവിധാനം-അജയൻ ചാലിശ്ശേരി -മഞ്ഞുമ്മൽ ബോയ്സ്

എഡിറ്റിംഗ് -സൂരജ് -കിഷ്കിന്ധാകാണ്ഡം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News