സംസ്ഥാന സ്കൂൾ കലോത്സവം: അവസാന ലാപ്പിൽ അപ്രതീക്ഷിത കുതിപ്പ്,ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കോഴിക്കോട്; തൊട്ടുപിന്നിൽ കണ്ണൂർ

കൊല്ലം :സംസ്ഥാന സ്കൂൾകലോത്സവത്തിൻ്റെ നാലാം ദിനം 220 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 896 പോയൻറുമായി ഒന്നം സ്ഥാനം തിരിച്ച് പിടിച്ച് കോഴിക്കോട് ജില്ല . 892 പോയന്റുമായി കണ്ണൂരും 888 പോയന്റുമായി പാലക്കാടുമാണ് രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ.ഇത്തവണത്തെ കലോൽസവം ഇന്ന് സമാപിക്കാനിരിക്കെ 19 ഇനങ്ങളിൽക്കൂടി മത്സരം പൂർത്തിയാകാനുണ്ട്.

അപ്പീലിന്റെ ആധിക്യത്തിനൊപ്പം വൈകിട്ടു പെയ്‌ത ശക്‌തമായ മഴയും മിക്ക വേദികളിലും മത്സര ഷെഡ്യൂൾ താളം തെറ്റിച്ചു. നാടക മത്സര വേദിയുടെ മേൽക്കൂരയിൽ ചോർച്ചയുണ്ടായതോടെ ഒരു മണിക്കൂറിലേറെ മത്സരം നിർത്തിവച്ചു. ശേഷം ടാർപോളിൻ കെട്ടി പുനരാരംഭിച്ചെങ്കിലും മത്സരം അർധരാത്രിയിലേക്കു നീണ്ടു.

ഒന്നാം വേദിയിലും വെള്ളക്കെട്ടിനെ തുടർന്ന് മത്സരം നിർത്തിവച്ചിരുന്നു. വട്ടപ്പാട്ട് വേദിയിലേക്ക് പോകേണ്ട വഴികളിൽ വെളിച്ചമില്ലെന്ന പരാതി ഉയർന്നതോടെ സംഘാടകർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News