29.4 C
Kottayam
Friday, June 5, 2026

ഷാരോൺ കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും; മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയായി ഷാരോണിന്റെ കുടുംബം

Must read

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസ് കേരള പൊലീസ് തന്നെ തുടർന്നും അന്വേഷിക്കും. കേസ് അന്വേഷണം തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്റെ കുടുംബത്തെ അറിയിച്ചു. കേസിന്റെ അധികാരപരിധി സംബന്ധിച്ച് ചില സംശയങ്ങൾ കേരള പൊലീസിന് ഉണ്ടായിരുന്നു. കൃത്യം നടന്ന സ്ഥലം, തൊണ്ടിമുതൽ കണ്ടെടുത്ത സ്ഥലം ഇവയെല്ലാം തമിഴ്നാടിന്റെ പരിധിയിലായതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

റൂറൽ എസ്പി ഇക്കാര്യത്തിൽ നിയമോപദേശം തേടിയിരുന്നു. ഈ നിയമോപദേശത്തിൻമേൽ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാനിരിക്കെയാണ് കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയത്. കേരളാ പൊലീസ് തന്നെ കേസ് തുടർന്നും അന്വേഷിക്കണം എന്നതായിരുന്നു ആവശ്യം. മുഖ്യമന്ത്രി ഓഫീസിൽ ഉണ്ടായിരുന്നില്ലെങ്കിലും കേരള പൊലീസ് തന്നെ തുടർന്നും അന്വേഷിക്കും എന്ന ഉറപ്പ് അദ്ദേഹത്തിന്റെ ഓഫീസ് നൽകിയതായി ഷാരോണിന്റെ അച്ഛൻ ജയരാജ് പറഞ്ഞു. 

ഷാരോണ്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് നിയമോപദേശം ലഭിച്ചത്. കേസന്വേഷണത്തിന്റെ അധികാര പരിധി സംബന്ധിച്ച് സംശയമുള്ളതിനാൽ റൂറൽ എസ്പി നിയമോപദേശം തേടുകയായിരുന്നു. ഷാരോണിനിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയും മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്നാട്ടിലാണ്.

- Advertisement -

- Advertisement -

മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും. കേസെടുത്തത് പാറാശാല പൊലീസും. കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്താൽ കേസിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്നായിരുന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ നിയമോപദേശം.

ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളോജ് ആശുപത്രിയിലായതിനാൽ കേസ് കൈമാറേണ്ട ആവശ്യമില്ലെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.അസഫലി അടക്കമുള്ള ഒരു വിഭാഗം നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. നിയമോപദശം ഡിജിപി പരിശോധിച്ച ശേഷമായിരിക്കും സർക്കാരിനെ അഭിപ്രായം അറിയിക്കുക. മറ്റൊരു സംസ്ഥാനത്തേക്ക് കേസ് മാറ്റണമെങ്കിൽ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

Popular this week