തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് കരോളിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് പോലീസ്. അത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ല. വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് ഓര്‍മിപ്പിക്കുന്നതായും കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
സംസ്ഥാനത്ത് രാത്രി പത്തിന് ശേഷം കരോളിനിറങ്ങിയാല്‍ കാരള്‍ സംഘത്തിലുള്ളവര്‍ അറസ്റ്റിലാവുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ പ്രചാരണം നടന്നത്. പത്രവാര്‍ത്തയോട് സമാനമായ ചിത്രമാണ് വ്യാപക പ്രചാരം നേടിയിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് കേരളാ പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.