Entertainment
അലി ഫസലും റിച്ച ഛഡ്ഡയും വിവാഹിതരാകുന്നു
മുംബൈ: ബോളിവുഡ് താരം അലി ഫസലും നടി റിച്ച ഛഡ്ഡയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷമാകും ഇരുവരുടേയും വിവാഹം. മുംബൈയിലും ഡല്‍ഹിയിലുമാകും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും.
ഏപ്രില്‍ 2020 ന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.
2012 ല്‍ പുറത്തിറങ്ങിയ ഫുക്രേയുടെ സെറ്റിലാണ് അരുവരും കണ്ടുമുട്ടിയത്. നിലവില്‍ ഹോളിവുഡ് സിനിമകളുടെ തിരക്കിലാണ് അലി ഫസല്‍. സഞ്ചജ് ലീല ബന്‍സാലിയുടെ ‘ഹീരാമന്ദി’ എന്ന വെബ് സീരിസാണ് റിച്ചയുടെ പുതുതായി പുറത്തുവരാനിരിക്കുന്ന പ്രൊജക്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News