27.6 C
Kottayam
Sunday, June 7, 2026

കര്‍ണാടകയേയും മറികടന്ന് കേരളം; കൊവിഡ് മരണങ്ങളില്‍ രാജ്യത്ത് രണ്ടാമത്

Must read

തിരുവനന്തപുരം: കൊവിഡ് മരണങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളെ മറികടന്ന് കേരളം. രാജ്യത്തു തന്നെ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ രണ്ടാമതാണ് നിലവില്‍ കേരളം. മഹാരാഷ്ട്രയില്‍ മാത്രമാണ് കേരളത്തിലേക്കാള്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 38,737 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബുധനാഴ്ച വരെയുള്ള കണക്കു പ്രകാരം കര്‍ണാടകയില്‍ ഇത് 38,185ഉം തമിഴ്നാട്ടില്‍ 36,415ഉം ആണ്. മഹാരാഷ്ട്രയില്‍ ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്- 1.41 ലക്ഷം. സമീപ ദിവസങ്ങളില്‍ തമിഴ്നാട്ടിലും കര്‍ണാടകയിലും വളരെ കുറവു കൊവിഡ് മരണങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല.

കര്‍ണാടകയില്‍ മൂന്നും തമിഴ്നാട്ടില്‍ 14ഉം മരണങ്ങളാണ് ബുധനാഴ്ച റിപ്പോര്‍്ട്ട് ചെയ്തത്. കേരളത്തില്‍ ഇത് 308 ആണ്. ഇന്നലെ 384 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ കൊവിഡ് മരണങ്ങളില്‍ ചേര്‍ക്കാതിരുന്ന, പിന്നീട് കൊവിഡ് മരണമായി കണക്കാക്കാന്‍ തീരുമാനിച്ചവ കൂടി ചേര്‍ത്താണ് ഇപ്പോള്‍ പ്രതിദിന കണക്ക് പുറത്തുവിടുന്നത്.

ഇതാണ് സംസ്ഥാനത്തെ കൊവിഡ് മരണങ്ങളില്‍ കാര്യമായ കുറവു വരാത്തതിനു കാരണമെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടു മുതല്‍ 9,598 മരണങ്ങളാണ് കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week