KeralaNationalNews

‘തൊട്ടടുത്ത് കേരളം, കൂടുതലൊന്നും പറയുന്നില്ല’; കേരളം സുരക്ഷിതമല്ലെന്ന പരോക്ഷ വിമർശനവുമായി അമിത് ഷാ

ബെംഗളൂരു: കേരളം സുരക്ഷിതമല്ലെന്ന പരോക്ഷ പരാമര്‍ശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കര്‍ണാടക സുരക്ഷിതമായി തുടരാന്‍ ബി.ജെ.പി. അധികാരത്തില്‍ തുടരണമെന്ന് പറയവെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. 1,700 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെ വിട്ട കോണ്‍ഗ്രസിന് കര്‍ണാടകയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് പുത്തൂരില്‍ നടന്ന പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

‘1,700 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് തുറന്നുവിട്ടപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പി.എഫ്.ഐയെ നിരോധിച്ച് അത് പൂര്‍ണ്ണമായി അടച്ചുപൂട്ടി. രാജ്യവിരുദ്ധ ഘടകങ്ങള്‍ക്ക് ശക്തിപകരുകയാണ് കോണ്‍ഗ്രസ്. അവര്‍ക്ക് കര്‍ണാടകയെ സംരക്ഷിക്കാന്‍ സാധിക്കില്ല.’- അമിത് ഷാ പറഞ്ഞു.

നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ടെന്ന് പറഞ്ഞ അമിത് ഷാ, താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്ന് കൂട്ടിച്ചേര്‍ത്തു. കര്‍ണാടക സുരക്ഷിതമായി നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒരു ബി.ജെ.പിക്ക് സര്‍ക്കാരിന് മാത്രമേ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button