തിരുവനന്തപുരം: മന്ത്രിമാര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ ഇന്ന് മുതല്‍ മൂന്നുദിവസം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ഭരണ സംവിധാനത്തെ കുറിച്ച് മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് പരിശീലനം നല്‍കുന്നത്.
കെ എം ചന്ദ്രശേഖര്‍, അമിതാഭ് കാന്ത് ഉള്‍പ്പെടെയുള്ളവര്‍ ക്ലാസുകള്‍ നയിക്കും. ഒരു മണിക്കൂര്‍ വീതമുള്ള 10 ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് മുരളി തുമ്മാരകുടി ക്ലാസെടുക്കും.
ടീം ലീഡര്‍ എന്ന നിലയില്‍ മന്ത്രിമാര്‍, ഇ ഗവേണന്‍സ്, മിനിസ്റ്റേഴ്സ് ഹൈ പെര്‍ഫോമേഴ്സ്, ഫണ്ടിംഗ് ഏജന്‍സീസ് ആന്റ് പ്രൊജക്ട് കള്‍ച്ചര്‍, മിനിസ്റ്റേഴ്സ് ആന്റ് ബ്യൂറോക്രാറ്റ്സ്, പദ്ധതി നടത്തിപ്പിലെ വെല്ലുവിളികള്‍, സാമൂഹിക മാധ്യമങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ വെല്ലുവിളികളും എന്നിവയാണ് മറ്റു പാഠ്യ വിഷയങ്ങള്‍. ബുധനാഴ്ച പരിശീലന പരിപാടി അവസാനിക്കും. തിരുവനന്തപുരം ഐഎംജിയിലണ് പരിശീലന പരിപാടി.