25.5 C
Kottayam
Friday, June 5, 2026

ഫേസ്‌ബുക്ക് പേജുകൾ നിറയെ പൂജാ ബമ്പറിന്റെ പോസ്റ്റുകൾ, രഹസ്യ വെബ്‌സൈറ്റുകൾ, വാട്‌സാപ്പ്;12 കോടിയ്ക്കായി തമിഴ്‌നാട്ടില്‍ പണി തുടങ്ങി

Must read

കൊച്ചി: കേരള ലോട്ടറിയുടെ 25 കോടിയുടെ ഓണം ബമ്പർ കോയമ്പത്തൂർ സ്വദേശിക്ക് അടിച്ചതിന് പിന്നാലെ 12 കോടിയുടെ പൂജാ ബമ്പർ ടിക്കറ്റിന്റെ അനധികൃത ഓൺലൈൻ വില്പന തമിഴ്നാട്ടിൽ പൊടിപൊടിക്കുന്നു. തമിഴരുടെ ഫേസ്ബുക്ക് പേജുകളിലും വ്ലോഗുകളിലും നിറയെ പൂജാ ബമ്പർ വിശേഷങ്ങളാണ്.

സമ്മാനഘടന വിവരിച്ച്, ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള വാട്ട്സാപ്പ് നമ്പറുകൾ സഹിതമാണ് പോസ്റ്റുകൾ. സംശയം തീർക്കാൻ വിളിക്കരുത്. വാട്ട്സാപ്പ് മെസേജ് മാത്രം. സ്പീഡ് പോസ്റ്റിൽ ടിക്കറ്റ് എത്തിക്കും. ടിക്കറ്റ് വില 300 രൂപയും 50രൂപ പോസ്റ്റൽ ചാർജും നൽകണം. സിംഗിളായും സെറ്റായും ടിക്കറ്റ് എത്തിക്കും. സെപ്തംബർ 23ന് വില്പന ആരംഭിച്ചതുമുതൽ തമിഴ്നാട്ടിലും വൻ ഡിമാൻഡാണ് പൂജാ ബമ്പറിന്.

മുൻവർഷങ്ങളിൽ ക്രിസ്മസ് ബമ്പറിന്റെയടക്കം ടിക്കറ്റ് ഓൺലൈനിൽ വാങ്ങാമെന്ന വാഗ്ദാനത്തിൽ പലരും കബളിപ്പിക്കപ്പെട്ടിരുന്നു. ഒരു ടിക്കറ്റിന്റെ ഫോട്ടോ പലർക്കും നൽകിയശേഷം യഥാർത്ഥ ടിക്കറ്റ് നൽകാതെ കബളിപ്പിച്ചു. ടിക്കറ്റ് തപാലിൽ അയയ്‌ക്കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയശേഷം, വാങ്ങുന്നവരുടെ നമ്പർ ബ്ലോക്ക് ചെയ്തായിരുന്നു തട്ടിപ്പ്.

ചില വെബ്‌സൈറ്റുകൾ വഴിയും സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴിയും കച്ചവടം തകൃതിയാണ്. തമിഴ്നാട്ടിലെ അനധികൃത ടിക്കറ്റ് വില്പനയിൽ കേരള ലോട്ടറി വകുപ്പിന് നടപടി എടുക്കാനാവില്ല. തമിഴ്നാട് സ‌ർക്കാരാണ് നടപടി എടുക്കേണ്ടതെന്ന് ലോട്ടറി വകുപ്പ് പറഞ്ഞു.

- Advertisement -

സെറ്റ് വില്പന

- Advertisement -

പൂജ ബമ്പറിന്റെ 12 ടിക്കറ്റുള്ള സെറ്റ് 1,500 രൂപയ്‌ക്ക് കേരളത്തിലും അനധികൃതമായി ഓൺലൈനിൽ വിൽക്കുന്നുണ്ട്. മറ്റു ജില്ലകളിൽ നിന്ന് ലോട്ടറി എത്തിച്ച്, നമ്പറിന്റെ അവസാന നാലക്കം തുടർച്ചയായി വരുന്ന സെറ്റുകളാക്കും. 12 ടിക്കറ്റിലധികം ഒരാൾ സെറ്റായി വിൽക്കുന്നതും നിയമവിരുദ്ധമാണ്.

തടയാൻ പരിമിതി

2011ലെ കേരള ലോട്ടറി റെഗുലേഷൻ അമെൻഡ്‌മെന്റ് റൂൾ പ്രകാരവും കേന്ദ്ര പേപ്പർ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരവും ലോട്ടറി ഓൺലൈനിൽ വില്ക്കുന്നത് നിയമവിരുദ്ധമാണ്. പണം നേരിട്ട് നൽകി പേപ്പ‌ർ ലോട്ടറി മാത്രമേ വാങ്ങാവൂ. ലോട്ടറി വകുപ്പിന് എൻഫോഴ്സ്മെന്റ് അധികാരമില്ലാത്തതിനാൽ അനധികൃത വില്പന തടയാൻ എ.ഡി.ജി.പിക്ക് പരാതി നൽകുകയാണ് പതിവ്.

- Advertisement -

പൂജാ ബമ്പർ

വിറ്റത്-1,58,500

അച്ചടിച്ചത്- 25 ലക്ഷം

ആകെ അ‌നുമതി- 45 ലക്ഷം

നറുക്കെടുപ്പ് – നവംബർ 22

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week