‘അയ്യോ സ്റ്റോപ്പ് മറന്നു!’; മയ്യനാട് നിർത്താതെ പാഞ്ഞ ഇന്റർസിറ്റി ട്രെയിൻ റിവേഴ്സ് എടുത്ത് ലോക്കോ പൈലറ്റ്, കൊല്ലത്ത് നടന്നത്‌

കൊല്ലം: കൊല്ലത്ത് നിശ്ചയിച്ചിരുന്ന സ്റ്റോപ്പ് മറന്ന് തീവണ്ടി നിർത്താതെ മുന്നോട്ടുപോയി. തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി ട്രെയിനാണ് മയ്യനാട് സ്റ്റേഷനിൽ നിർത്താതെ പോയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു നാടകീയമായ ഈ സംഭവം അരങ്ങേറിയത്. മയ്യനാട് സ്റ്റേഷനിൽ സ്റ്റോപ്പ് ചെയ്യേണ്ട ട്രെയിൻ പ്ലാറ്റ്‌ഫോം പിന്നിട്ട് മുന്നോട്ട് പോവുകയായിരുന്നു.

എന്നാൽ തനിക്ക് പറ്റിയ അബദ്ധം മനസ്സിലായ ഉടൻ തന്നെ ലോക്കോ പൈലറ്റ് ട്രെയിൻ മുന്നോട്ട് എടുക്കുകയോ യാത്രക്കാരെ വഴിയിൽ ഇറക്കുകയോ ചെയ്തില്ല. പകരം അതീവ ജാഗ്രതയോടെ ട്രെയിൻ റിവേഴ്‌സ് എടുത്ത് (പിന്നോട്ടെടുത്ത്) തിരികെ അതേ സ്റ്റേഷനിൽ തന്നെ എത്തിക്കുകയായിരുന്നു. സിഗ്നൽ ഇല്ലാത്ത ഈ സ്റ്റേഷനിൽ സാധാരണയായി സമയക്രമം അനുസരിച്ചാണ് ട്രെയിൻ നിർത്താറുള്ളത്.

ലോക്കോ പൈലറ്റിന് സംഭവിച്ചത് ബോധപൂർവ്വമല്ലാത്ത വീഴ്ചയായതിനാൽ ഇയാൾക്കെതിരെ നിലവിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് അച്ചടക്ക നടപടികൾക്ക് സാധ്യതയില്ലെന്നാണ് അറിയുന്നത്. അതേസമയം, അബദ്ധം പറ്റിയിട്ടും പരിഭ്രാന്തനാകാതെ, യാത്രക്കാരെ പാളത്തിൽ ഇറക്കിവിട്ടു ബുദ്ധിമുട്ടിക്കാതെ ട്രെയിൻ സുരക്ഷിതമായി തിരികെ സ്റ്റേഷനിൽ എത്തിച്ച ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ യാത്രക്കാരും റെയിൽവേ പ്രേമികളും പ്രശംസിക്കുന്നുമുണ്ട്.

English Summary: The Thiruvananthapuram-Guruvayur Intercity Express accidentally skipped its scheduled stop at Mayyanad station in Kollam. Realizing the mistake after crossing the platform, the loco pilot carefully reversed the train back to the station to facilitate passengers. Since it was an unintentional oversight at a non-signaled station where trains halt based on schedule timing, official action against the loco pilot is unlikely. Passengers praised the pilot for responsibly reversing the train instead of leaving them stranded or proceeding to the next station.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News