KeralaNews

പ്ലസ് വണ്‍ പരീക്ഷ നടത്താൻ അനുവദിക്കണം; കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്താനാകില്ലെന്ന് കേരളം സുപ്രീം കോടതിയില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സർക്കാർ സത്യവാംങ്മൂലം നൽകി. കമ്പ്യൂട്ടറും ഇന്‍റർനെറ്റ് സംവിധാനവും പല വിദ്യാർഥികൾക്കും ഇല്ലാത്തതിനാൽ ഓൺലൈനായി പരീക്ഷ നടത്താൻ ബുദ്ധിമുട്ടുണ്ടെന്ന് സത്യവാംങ്മൂലത്തിൽ പറയുന്നു.

മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ല. ഓൺലൈൻ പരീക്ഷയിൽനിന്ന് പലകുട്ടികളും പുറത്താകുമെന്നും കേരളം കോടതിയെ അറിയിച്ചു.

കേരളത്തിൽ സാങ്കേതിക സർവകലാശാലയിലെ ബിടെക് പരീക്ഷക്ക് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് ഇത്തവണത്തെ പ്ളസ് വൺ പരീക്ഷ. അതുകൊണ്ട് തന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂർത്തിയാക്കുമെന്നാണ് സർക്കാരിന്‍റെ ഉറപ്പ്. കേസ് 13ന് സുപ്രീം കോടതി പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button