24.3 C
Kottayam
Saturday, June 6, 2026

വാളെടുത്തവരെല്ലാം വെളിച്ചപ്പാട്! മഹാരാഷ്‌ട്രയ്‌ക്കെതിരെ കേരളത്തിന് തകർപ്പൻ സ്കോർ

Must read

രാജ്‌കോട്ട്: രാജ്യാന്തര ക്രിക്കറ്റില്‍ പോലും ഏതൊരു ഓപ്പണിംഗ് ജോഡിയും കൊതിക്കുന്ന സ്വപ്‌ന തുടക്കം, വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിലെ ക്വാർട്ടറില്‍ മഹാരാഷ്‌ട്രയ്‌ക്കെതിരെ കേരളത്തിനായി കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും ഇന്നിംഗ്‌സ് ഓപ്പണര്‍ ചെയ്തത് അത്തരത്തിലായിരുന്നു. മഹാരാഷ്ട്ര ബൗളര്‍മാരെ കരുതലോടെ നേരിട്ട് തുടങ്ങിയൊടുവില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 34.1 ഓവറില്‍ ഇരുവരും 218 റണ്‍സ് ചേര്‍ത്തപ്പോള്‍ അത് റെക്കോര്‍ഡായി. 

വിജയ് ഹസാരെ ട്രോഫി 2023ല്‍ കേരളത്തിന്‍റെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് രാജ്‌കോട്ടില്‍ മഹാരാഷ്‌ട്രയ്‌ക്കെതിരെ പിറന്നത്. മാത്രമല്ല, ലിസ്റ്റ് എ ക്രിക്കറ്റില്‍ കേരളത്തിനായി ഒരേ മത്സരത്തില്‍ രണ്ട് ഓപ്പണര്‍മാരും സെഞ്ചുറി സ്വന്തമാക്കുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. വി എ ജഗദീഷും എ എം ഹെഗ്‌ഡെയും, വിഷ്‌ണു വിനോദും റോബിന്‍ ഉത്തപ്പയും മാത്രമാണ് മുമ്പ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരേ മാച്ചില്‍ കേരളത്തിനായി സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓപ്പണിംഗ് സഖ്യം. എന്നാല്‍ 2010ല്‍ ജഗദീഷും ഹെഗ്‌ഡെയും നേടിയ 241 റണ്‍സിന്‍റെ റെക്കോര്‍ഡ് രോഹനും പ്രസാദിനും തകര്‍ക്കാനായില്ല.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പുല്ലുള്ള പിച്ചില്‍ മഹാരാഷ്‌ട്രക്കെതിരെ കരുതലോടെയാണ് കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും കേരളത്തിനായി ഇന്നിംഗ്‌സ് തുടങ്ങിയത്. രോഹന്‍ 53 പന്തിലും പ്രസാദ് 63 പന്തില്‍ ഫിഫ്റ്റി തികച്ചു. ഇതിന് ശേഷം ഗിയര്‍മാറ്റിയ രോഹന്‍ എസ് കുന്നുമ്മല്‍ 83 പന്തിലും കൃഷ്‌ണ പ്രസാദ് 114 പന്തിലും സെഞ്ചുറിയും പൂര്‍ത്തിയാക്കി.

പ്രസാദിന്‍റെ ആദ്യ ലിസ്റ്റ് എ ശതകമാണിതെങ്കില്‍ റണ്‍വഴിയിലേക്കുള്ള മടങ്ങിവരവാണ് രോഹന് ഇത്. ഇരുവരുടെയും കൂട്ടുകെട്ട് പൊളിക്കാന്‍ മഹാരാഷ്‌ട്ര ബൗളര്‍മാര്‍ക്ക് 35-ാം ഓവറിലെ ആദ്യ പന്തില്‍ മാത്രമേ സാധിച്ചുള്ളൂ. 95 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ കാസി മടക്കുകയായിരുന്നു. 

- Advertisement -

തുടര്‍ന്നും  തകര്‍ത്തടിച്ച കൃഷ്‌ണ പ്രസാദവട്ടെ 137 പന്തില്‍ 13 ഫോറും 4 സിക്‌സോടെയും 144 റണ്‍സും പേരിലാക്കി. സഞ്ജു സാംസണ്‍ (25 പന്തില്‍ 29), വിഷ്‌ണു വിനോദ് (23 പന്തില്‍ 43), അബ്‌ദുള്‍ ബാസിദ് (18 പന്തില്‍ 35*), സച്ചിന്‍ ബേബി (2 പന്തില്‍ 1*) എന്നിവരും തിളങ്ങിയതോടെ കേരളം നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് 383 എന്ന റെക്കോര്‍ഡ് സ്കോറിലെത്തി. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണിത്. 2009ല്‍ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുന്‍ റെക്കോര്‍ഡ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week