കൊച്ചി: പുതിയ മദ്യത്തിന് പേര് നൽകുന്നതിനായി സംഘടിപ്പിച്ച മത്സരം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. മദ്യത്തിന് പേരിടാൻ എൻട്രികൾ ക്ഷണിച്ചുകൊണ്ടുള്ള നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. ഇത്തരത്തിലുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ ഇടക്കാല ഉത്തരവിലൂടെ കോടതി നിർദ്ദേശിച്ചു.
വിഷയത്തിൽ കേരള സ്റ്റേറ്റ് ബെവ്‌റേജസ് കോർപ്പറേഷൻ (ബെവ്‌കോ) കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. മദ്യത്തിന് പേരിടൽ മത്സരത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്‌കോ കോടതിയെ അറിയിച്ചത്. ബെവ്‌കോയുടെ വിശദീകരണം വന്ന പശ്ചാത്തലത്തിൽ ഹൈക്കോടതി മലബാർ ഡിസ്റ്റലറീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. നിലവിലെ എല്ലാ നടപടികളും സ്റ്റേ ചെയ്ത കോടതി, കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മാർച്ച് 12-ലേക്ക് മാറ്റിവെച്ചു.
Summary
The Kerala High Court has issued an interim stay on the controversial contest organized to name a new premium brandy being produced by the state-owned Malabar Distilleries Ltd. under BEVCO. The court’s intervention on February 12, 2026, came while hearing Public Interest Litigations (PILs) which argued that a government-owned entity inviting the public to participate in liquor branding promotes alcohol consumption and violates Section 55H of the Abkari Act, which prohibits liquor advertisements.


