കൊച്ചി: ഇന്ധന വില വർദ്ധനവിൽ കേന്ദ്ര സർക്കാറിനോടും, ജിഎസ് ടി കൗൺസിലിനോടും കേരളാ ഹൈക്കോടതി വിശദീകരണം തേടി. കേരള കാതലിക് ഫെഡറേഷൻ നൽകിയ ഹർജിയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ രേഖമൂലം വിശദീകരണം നൽകാനാണ് നിർദേശം. തുടർച്ചയായി ഉണ്ടാകുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവ് നിയന്ത്രിക്കാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചിന്റെ നടപടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News