കൊച്ചി: പുതിയകാലത്തെ സ്ത്രീകള്‍ വിവാഹംകഴിഞ്ഞ് ഭര്‍ത്തൃവീട്ടില്‍ എത്തിയാലുടന്‍ പണവും സ്വര്‍ണാഭരണങ്ങളും ഭര്‍ത്താവിനെയും ഭര്‍ത്തൃവീട്ടുകാരെയും സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുമെന്ന് കരുതാനാകില്ലെന്നു ഹൈക്കോടതി. സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും അവര്‍ക്കിന്നുണ്ടെന്നും കോടതി പറഞ്ഞു. മൂവാറ്റുപുഴ കുടുംബകോടതി വിധിച്ച നഷ്ടപരിഹാരം കൂടുതലാണെന്ന് കാട്ടി ഭര്‍ത്താവും വീട്ടുകാരും നല്‍കിയ ഹര്‍ജി ഭാഗികമായി അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.
വിവാഹാഘോഷത്തിനു മുടക്കുന്ന പണം ഇരുകൂട്ടരുടെയും പൊതുചെലവ് ആയതിനാല്‍ അത് ഭാര്യക്കോ ഭര്‍ത്താവിനോ മടക്കിനല്‍കണമെന്ന് വിവാഹമോചനക്കേസുകളില്‍ വിധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാഹനിശ്ചയത്തിനു കൈമാറിയ അഞ്ചുലക്ഷം രൂപയും 80 പവനും വിവാഹച്ചെലവായ 6,89,350 രൂപയും യുവതിക്കു മടക്കിനല്‍കണമെന്നായിരുന്നു കുടുംബകോടതി ഉത്തരവ്.
വിവാഹനിശ്ചയദിവസം അഞ്ചുലക്ഷം രൂപ കൈമാറിയതിന് തെളിവുള്ളതിനാല്‍ മടക്കിനല്‍കണം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 80 പവന്‍ സ്വര്‍ണമുള്ളത് എസ്.എന്‍.ഡി.പി. യോഗം രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍, ഭര്‍ത്താവ് പണയം വെക്കാന്‍ 30 പവന്‍ വാങ്ങിയതിന് തെളിവുണ്ട്. അത് മടക്കിനല്‍കണമെന്നും കോടതി വ്യക്തമാക്കി.
English Summary
The Kerala High Court observed that modern married women cannot be assumed to automatically hand over their money and gold ornaments to their husbands or in-laws upon entering their matrimonial home. The division bench comprising Justice A.K. Jayasankaran Nambiar and Justice A.K. Preetha noted that today’s women possess the knowledge and independence to manage and secure their own belongings. The court made this significant observation while partially allowing an appeal filed by a husband and his family against the compensation ordered by the Muvattupuzha Family Court.


