തിരുവനന്തപുരം: തനിക്ക് യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍. രാജ്ഭവന്‍ രേഖാമൂലം സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. ബെന്‍സ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഇപ്പോഴത്തെ കാര്‍ ഒന്നര ലക്ഷം കിലോ മീറ്റര്‍ ഓടി. വിവിഐപി പ്രോട്ടോകോള്‍ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാല്‍ വാഹനം മാറ്റണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് രാവിലെ നിയമസഭയില്‍ തുടങ്ങും. നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കും. ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനം പ്രതിപക്ഷം കൊണ്ടുവന്നേക്കും. മൂന്നു ദിവസമാണ് ചര്‍ച്ച.
ഗവര്‍ണറേയും സര്‍ക്കാരിനെയും ഒരു പോലെ കടന്നാക്രമിക്കാന്‍ ആണ് പ്രതിപക്ഷ തീരുമാനം. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒത്തു കളിക്കുക ആണെന്നും ബി ജെ പി ഇട നില നില്‍ക്കുന്നുവെന്നും പ്രതിപക്ഷം സഭയിലും ആരോപിക്കും.ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതും, ഹരി എസ് കര്‍ത്തയുടെ നിയമനവും നയ പ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ പൊതു ഭരണ സെക്രട്ടറിയെ മാറ്റിയതും പ്രതിപക്ഷം ഉന്നയിക്കും.
ഗവര്‍ണറോട് ഏറ്റു മുട്ടല്‍ വേണ്ടെന്നാണ് സിപിഐഎം നിലപാട് എങ്കില്‍ ഗവര്‍ണര്‍ക്ക് എതിരെ കടുപ്പിക്കുന്ന സി പി ഐ സഭക്കുള്ളിലും നിലപാട് ആവര്‍ത്തിച്ചേക്കും. ഗവര്‍ണര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണ്ണായകം ആകും. എല്‍ ഡി എഫിലെ ഭിന്നത കൂടി മുതലാക്കാന്‍ ലോകയുക്ത ഓര്‍ഡിനന്‍സ് വിവാദം ആദ്യ ദിനം പ്രതിപക്ഷം അടിയന്തിര പ്രമേയം ആയി ഉന്നയിക്കും.