തിരുവനന്തപുരം:പ്രതിപക്ഷ പരാതിയേത്തുടർന്ന് അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. മുൻഗണനേതര വിഭാഗങ്ങളുടെ സ്പെഷ്യൽ അരി വിതരണം തടഞ്ഞതിനെതിരെയാണ് നീക്കം. സ്കൂൾ കുട്ടികളുടെ അരി വിതരണത്തിൽ തെര. കമ്മീഷന് സർക്കാർ വിശദീകരണം നൽകി.
പ്രതിപക്ഷത്തെ അന്നം മുടക്കികള്‍ എന്ന് ആവര്‍ത്തിച്ച് വിളിച്ച മുഖ്യമന്ത്രി കിറ്റ് വിതരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഭക്ഷ്യക്കിറ്റും സാമൂഹ്യക്ഷേമ പെന്‍ഷനും സമയത്തിന് മുമ്പേ നല്കി വോട്ടുറപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ തുടര്‍ച്ചയായ രണ്ടാം ദിവസവും മുഖ്യമന്ത്രി കടന്നാക്രമണം നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News