24.9 C
Kottayam
Friday, June 5, 2026

കേന്ദ്രം വഴങ്ങി: വെട്ടിക്കുറച്ച 3,140 കോടി കൂടി കേരളത്തിനു കടമെടുക്കാം

Must read

തിരുവനന്തപുരം: കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകളുടെ പേരിൽ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പു പരിധിയിൽ നിന്ന് ഇൗ വർഷം 3,140.7 കോടി രൂപ വെട്ടിക്കുറച്ച നടപടി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്കു നീട്ടിവച്ചു. ഇതോടെ ഇത്രയും തുക കൂടി മാർച്ചിനു മുൻപ് സംസ്ഥാനത്തിനു കടമെടുക്കാനാകും. കേന്ദ്ര സർക്കാരിനോടു മുഖ്യമന്ത്രിയും ധനമന്ത്രിയും നേരിട്ടും കത്തിലൂടെയും തുടർ‌ച്ചയായി ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളിൽ ഒന്നാണ് ഇപ്പോൾ‌ അനുവദിച്ചിരിക്കുന്നത്.

അതിഗുരുതരമായ ധന പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന സർക്കാരിന് ഇതു താൽക്കാലികാശ്വാസമായി. അനുവദിച്ച തുകയിൽ നിന്നു 2,000 കോടി രൂപ ഇൗ മാസം 19ന് കടമെടുക്കും. ക്രിസ്മസ് കണക്കിലെടുത്ത് 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്. മറ്റു ചെലവുകൾക്കു പണം തികയുന്നില്ലെങ്കിൽ ഒരു മാസത്തെ പെൻഷനേ വിതരണം ചെയ്യാനാകൂ.

കിഫ്ബിയും പെൻഷൻ കമ്പനിയും 2021–22 സാമ്പത്തിക വർഷത്തിൽ 9,422.1 കോടി കടമെടുത്തെന്നാണ് സിഎജിയുടെ കണക്ക്. ഇതനുസരിച്ച് 2022–23 മുതൽ 2024–25 വരെ 3 വർഷങ്ങളിലായി 3,140.7 കോടി രൂപ വീതം സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്.

ഇൗ വർഷത്തെ വെട്ടിക്കുറവ് ഒഴിവാക്കണമെന്നു കേരളം ആവശ്യപ്പെട്ടു. ഇതെത്തുടർന്നാണു തൽക്കാലം 3,140.7 കോടി രൂപയുടെ വായ്പാധികാരം കേന്ദ്രം പുനഃസ്ഥാപിച്ചു നൽകിയത്. എന്നാൽ, ഇൗ സംഖ്യ കൂടി ഉൾപ്പെടുത്തി അടുത്ത വർഷം ഇരട്ടി തുക കടമെടുപ്പു പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്ക കേരളത്തിനുണ്ട്. 

- Advertisement -

വരുന്ന ജനുവരി മുതൽ മാർച്ച് വരെ കടമെടുക്കാനായി മാറ്റിവച്ചിരുന്ന 3,800 കോടി രൂപ അതിനു മുൻപ് എടുക്കാനായി കഴിഞ്ഞ മാസം കേന്ദ്രം അനുവദിച്ചിരുന്നു. ഇതിൽ 2,000 കോടി രൂപ കഴിഞ്ഞയാഴ്ച സർക്കാർ കടമെടുത്തു. ഇൗ ഇനത്തിൽ ബാക്കി 1,800 കോടി അവശേഷിക്കുന്നുണ്ട്. ഫലത്തിൽ ഇനി ആകെ കടമെടുക്കാൻ ബാക്കിയുള്ളത് 5,000 കോടിയോളം രൂപയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week