തിരുവനന്തപുരം: കേരളത്തിന് ആദ്യ ഘട്ടത്തില്‍ ലഭിക്കുക 4.35 ലക്ഷം വയല്‍ വാക്‌സിന്‍. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു.
10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. ഒരു വയല്‍ പൊട്ടിച്ചാല്‍ ആറ് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. വാക്‌സീന്‍ സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കി കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.
വാക്‌സിനേഷനായി 133 കേന്ദ്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News