24.9 C
Kottayam
Friday, June 5, 2026

ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് മോശം,സ്വന്തം കടം നിയന്ത്രിക്കാൻ കേന്ദ്രത്തിന് കഴിയുന്നില്ല: കേരളം

Must read

ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് മോശം ക്രെഡിറ്റ് റേറ്റിങ് ആണെന്ന് കേരളം. രാജ്യാന്തര വിപണിയില്‍നിന്ന് കിഫ്ബി കടമെടുക്കാന്‍ പോയപ്പോള്‍ രാജ്യത്തിന്റെ മോശം റേറ്റിങ് ബാധിച്ചുവെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. സ്വന്തം കടം നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി വിശദീകരിച്ച് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിക്ക് കൈമാറിയ കുറിപ്പിന് നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ മോശം സാമ്പത്തിക സ്ഥിതിയെ കുറിച്ച് കേരളം വിശദീകരിച്ചിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി വി. വേണുവാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്‌തിരിക്കുന്നത്‌. സ്റ്റാന്റിങ് കോൺസൽ സി.കെ. ശശിയാണ് കേരളത്തിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.

സംസ്ഥാനങ്ങള്‍ കടമെടുക്കാന്‍ പോകുമ്പോള്‍ രാജ്യത്തിന്റെ മോശം ക്രെഡിറ്റ് റേറ്റിങ് ബാധിക്കുന്നുവെന്നാണ് കേരളത്തിന്റെ വാദം. കിഫ്ബി കടമെടുക്കാന്‍ പോയപ്പോള്‍ ഈ പ്രതിസന്ധി നേരിട്ടുവെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. മൊത്ത ആഭ്യന്തര ഉല്പാദനത്തെക്കാളും കൂടുതലാണ് കേന്ദ്രത്തിന്റെ കടം. ഇത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ അപകടസാധ്യതയുള്ളതാക്കുന്നുവെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. സമാന സാഹചര്യങ്ങള്‍ ഉള്ള രാജ്യങ്ങളുടെ കടത്തിനെക്കാളും കൂടുതലാണ് ഇന്ത്യയുടേതെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ സാമ്പത്തികസ്ഥിരതയ്ക്ക് ഭീഷണി, സംസ്ഥാനങ്ങളുടെ നയം അല്ല. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 60 ശതമാനം കേന്ദ്രത്തിന്റേത് ആണ്. എല്ലാ സംസ്ഥാനങ്ങളുടെയും കൂടി കടം നോക്കിയാല്‍ 40 ശതമാനം മാത്രം. കേന്ദ്രത്തിന്റ കടത്തത്തിന്റെ 1.7 ശതമാനം മുതല്‍ 1.75 ശതമാനം വരെയാണ് കേരളത്തിന്റെ കടം.

- Advertisement -

കേരളം കടം എടുക്കുന്നത് കാരണം സാമ്പത്തിക മേഖല അസ്ഥിരപ്പെടും എന്ന വാദം അതിശയോക്തി കലര്‍ന്നതാണ്. എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക ധൂര്‍ത്തിലേക്ക് കടന്നാല്‍ പോലും അത് ദേശീയ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന വാദം സാങ്കല്‍പ്പികം ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.

- Advertisement -

കേരളത്തിലെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കുറിപ്പ് വെറും വാചോടാപം മാത്രമാണെന്ന് കേരളം പറഞ്ഞു. സംസ്ഥാനം ഉന്നയിച്ച ഭരണഘടന വിഷയങ്ങള്‍ക്ക് മറുപടി അറ്റോര്‍ണി ജനറല്‍ നല്‍കിയില്ല. സംസ്ഥാന ഉന്നയിച്ച ഗൗരവമേറിയ വിഷയങ്ങള്‍ മറുപടി നല്‍കാത്ത അറ്റോര്‍ണി ജനറല്‍ തെറ്റിധാരണ പടര്‍ത്തുന്ന കാര്യങ്ങള്‍ മാത്രമാണ് സുപ്രീം കോടതിയില്‍ നല്‍കിയ കുറിപ്പില്‍ ഉന്നയിച്ചതെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.

ധനകാര്യ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കേന്ദ്രത്തിന് കടന്നുകയറാന്‍ കഴിയില്ലെന്ന് കേരളം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതു ധനമാനേജ്മെന്റിനെ ആയുധമാക്കി കേന്ദ്ര സര്‍ക്കാരിന് ഭരണഘടനാ അതീതമായ അധികാരം എടുക്കാന്‍ കഴിയില്ല എന്നും കേരളം വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week