28.4 C
Kottayam
Saturday, June 6, 2026

സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണനപോലും കേരളത്തിലില്ല, ചിലർ വേട്ടയാടുന്നു;മലയാള സിനിമകൾ കുറയ്ക്കുന്നു

Must read

കൊച്ചി:മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ താരപുത്രന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. സമീപകാല മലയാള സിനിമയിൽ മികച്ച കൊമേഴ്സ്യൽ കാലിബറുള്ള എന്നാൽ താര പദവി ആസ്വദിക്കുന്നതിനേക്കാൾ ഉപരി മികച്ച തിരക്കഥയ്ക്കും കണ്ടെത്താനും മികച്ച കഥാപാത്രങ്ങൾ ചെയ്യാനും ശ്രമിക്കുന്ന ഒരു പ്രതിഭയാണ് ദുൽഖർ സൽമാൻ. മുപ്പതോളം മലയാള സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അതിൽ ദുൽഖർ എന്ന താരത്തിനും നടനും നേട്ടം ഉണ്ടാക്കി കൊടുത്ത സിനിമകൾ ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ്, ചാർളി, കമ്മട്ടിപ്പാടം, സോളോ, മഹാനടി, കുറുപ്പ്, സീതാരാമം തുടങ്ങിയവയാണ്.

ബോളിവുഡിൽ അടക്കം തിരക്കുള്ള താരമായി മാറി കഴിഞ്ഞ ദുൽഖർ അവസാനം മലയാളത്തിൽ ചെയ്ത കിങ് ഓഫ് കൊത്ത വൻ പരാജയമായിരുന്നു. അതിനുശേഷം മലയാള സിനിമകൾ ഏതെങ്കിലും താരം കമ്മിറ്റ് ചെയ്തതായി റിപ്പോർട്ടുമില്ല.

ഇപ്പോഴിതാ തന്റെ കരിയറിൽ മലയാള സിനിമകൾ കുറയുന്നതിന്റെയും ലയാള സിനിമകളെക്കുറിച്ചും അന്യഭാഷാ സിനിമകളെക്കുറിച്ചും താരം പറയുന്നതുമായ ഒരു വീഡിയോ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. സിനിമാ നിരൂപകനായ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ദുൽഖർ സൽമാൻ തുറന്ന് സംസാരിക്കുന്നത്.

സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണനപോലും തരാതെ ചിലർ വേട്ടയാടുന്നുവെന്നും അഭിമുഖത്തിൽ ദുൽഖർ പറയുന്നു. മമ്മൂട്ടിയുടെ മകനായിരിക്കുമ്പോഴും ദുൽഖർ സൽമാനായി എന്നെ അംഗീകരിക്കുന്നതാണ് എനിക്ക് ഇഷ്ടം.‌ മമ്മൂട്ടിയുടെ മകൻ എന്ന ആ ഒരു ടാഗ് ഞാൻ മാറ്റാൻ ശ്രമിച്ചാലും അതിന് എന്നെ അനുവദിക്കാത്ത ചില ആളുകളുണ്ട്. അത് ചിലപ്പോൾ അവരുടെ അജണ്ടയായിരിക്കാം. അതെന്താണെന്ന് എനിക്കറിയില്ല.

- Advertisement -

ഞാൻ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടുത്തെ പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ നേരത്തെ പറഞ്ഞ ആളുകൾ അവിടെ വന്ന് എന്നെ ആക്രമിക്കും. ഞാൻ അവരുടെ സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും അക്കൂട്ടർ തരില്ല. മറ്റുള്ളവർ എന്നെ സ്നേഹിക്കുമ്പോൾ ഇവർ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്നും എനിക്കറിയില്ല.

- Advertisement -

എത്ര സ്നേഹവും സ്വീകാര്യതയും ലഭിച്ചാലും അതൊന്നും പൂർണമായി ആസ്വദിക്കാൻ ഞാൻ എന്നെ അനുവദിക്കാറില്ല. കാരണം അതൊരു മോശം ശീലമാണെന്നും എന്റെ മാനസികാരോഗ്യത്തിന് നല്ലതല്ലെന്നും എനിക്കറിയാം. ഞാൻ കൂടുതലും മറ്റ് ഭാഷകളിൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാണ്. മമ്മൂട്ടിയുടെ മകൻ എന്ന ഈ ടാഗ് അവിടെ വളരെ കുറവാണ്.

മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ ഞാൻ ദുൽഖറായി തന്നെയാണ് അറിയപ്പെടുന്നത്. എന്റെ പിതാവിന്റെ മകനാണെന്നതിൽ വളരെയേറെ അഭിമാനിക്കുന്നയാളാണ് ഞാൻ. പക്ഷെ ആ ഒരു ടാഗിൽ ജീവിതകാലം മുഴുവൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്താണെന്ന് തിരിച്ചറിയുന്ന ചിലരുണ്ട്. എന്റെ കുടുംബത്തിന്റെ പേരിൽ അറിയപ്പെട്ട് ആ രീതിയിൽ സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്.

നടന്റെ അഭിമുഖം വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകളുണ്ട്. അവസാനം പണ്ട് റഹ്മാന് പറ്റിയത് പോലെയാവരുത്. അവിടെയും ഇല്ല ഇവിടെയും ഇല്ലാത്ത അവസ്ഥ, താങ്കളുടെ പിതാവ് ഒരുപാട് വേട്ടയാടലുകൾ താണ്ടിയാണ് ഇതുവരെ എത്തിയത്, കിംഗ് ഓഫ് കൊത്ത പോലുള്ള പടങ്ങൾ എടുത്താൽ ആൾക്കാർ ഓടിക്കും, അങ്ങനെയെങ്കിൽ പൃഥ്വിരാജൊക്കെ എന്നെ ഫീൽഡ് ഔട്ട്‌ ആവേണ്ടതാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

- Advertisement -

അതേസമയം അടുത്തിടെ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ പ്രഭാസ് ചിത്രം കൽക്കിയിലെ ദുൽഖറിന്റെ റോൾ മലയാളികൾ അടക്കം ഏറ്റെടുത്തിരുന്നു. ലക്കി ഭാസ്ക്കറാണ് ദുൽഖറിന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week