കോട്ടയം: സീറ്റ് കണക്കുകള്‍ ഓര്‍മപ്പെടുത്തിയ കാനം രാജേന്ദ്രന് മറുപടി നല്‍കി കേരള കോണ്‍ഗ്രസ് എം. എല്‍ഡിഎഫിന്റെ ലോക് സഭ- നിയമസഭാ തെരെഞ്ഞെടുപ്പ് പ്രകടനങ്ങള്‍ വിശദീകരിച്ചാണ് മറുപടി. സിപിഐ കേരള കോണ്‍ഗ്രസ് എമ്മിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല എന്നും വിമര്‍ശനം.
കയ്യക്ഷരം ശരിയല്ലാത്തതിന് പേനയെ കുറ്റം പറയരുതെന്നും വിമര്‍ശനം. കേരള കോണ്‍ഗ്രസ് എമ്മിനെ കുറ്റപ്പെടുത്തുന്നത് കാനം-ഇസ്മായില്‍ പോര് മറച്ചുവയ്ക്കാനാണ്. വോട്ടുകള്‍ മാറ്റിക്കുത്താന്‍ രഹസ്യ നിര്‍ദേശം നല്‍കിയത് നാട്ടില്‍ പാട്ടാണ് എന്നുമാണ് കേരള കോണ്‍ഗസ് എം പറഞ്ഞു.
തെരെഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ വിലയിരുത്തുന്നത് ആദ്യമായല്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു. രണ്ടാം സ്ഥാനം ആര്‍ക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവര്‍ക്കുമറിയാം. എല്‍ഡിഎഫില്‍ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവര്‍ കണക്കറിയാത്തവര്‍. സിപിഐയുടെ തെരെഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കേരള കോണ്‍ഗ്രസ് എം വലിയ പ്രതിസന്ധിയിലാണ്.
കേരള കോണ്‍ഗ്രസ് എമ്മിന്റ വരവിന്റെ ഘട്ടത്തില്‍ തന്നെ സിപിഐ അവരുടെ എതിര്‍പ്പ് പല തവണ പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പിന് ശേഷം അവലോകന റിപ്പോര്‍ട്ടിനെ ചൊല്ലി ഇരുപാര്‍ട്ടികളും പരസ്യ ഏറ്റുമുട്ടലില്‍ എത്തുന്ന അവസ്ഥയുണ്ടായി.
കേരള കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനത്തിന് മറുപടിയാണ് കാനം രാജേന്ദ്രന്‍ നല്‍കിയത്. മുന്നണിയിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ വരവ് വലിയ ഗുണം ചെയ്തില്ല. ജോസ് കെ മാണിയുടെ പാലായിലെ തോല്‍വി അദ്ദേഹത്തിന് ജനപിന്തുണ ഇല്ലാത്തതിനാലാണ് തുടങ്ങിയ വിമര്‍ശനങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് നല്‍കിയ മറുപടി സിപിഐക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്കയുണ്ട് പല തവണ തൊറ്റവരാണ് തോല്‍വിയെ കുറിച്ച് പറയുന്നത് എന്നായിരുന്നു വിമര്‍ശനം.
അതിനുള്ള മറുപടിയാണ് കാനം രാജേന്ദ്രന്‍ നല്‍കിയത്. 17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവര്‍ക്കുമറിയാം. എല്‍ഡിഎഫില്‍ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവര്‍ കണക്കറിയാത്തവരെന്നും കാനം വിമര്‍ശിച്ചു.