Home-bannerKeralaNewsPolitics
സി.എഫ് തോമസ് ചെയര്‍മാന്‍; ജോസ് കെ. മാണിയെ വൈസ് ചെയര്‍മാനാക്കാമെന്ന് പി.ജെ ജോസഫ്
തിരുവനന്തപുരം: സി.എഫ് തോമസ് കേരളാ കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.ജെ ജോസഫ്. സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനാക്കുമെന്നും പി.ജെ ജോസഫ് വിശദീകരിച്ചു.
നിലവില്‍ കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായിരിക്കെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നതാണ് പാര്‍ട്ടിക്കകത്തെ സമവായ ഫോര്‍മുലയെന്നും പി.ജെ ജോസഫ് അറിയിച്ചു. പാര്‍ട്ടിക്കകത്തെ പ്രതിസന്ധികളില്‍ തീരുമാനം വൈകാതെയുണ്ടാകും. താന്‍ പ്രത്യേക പാര്‍ട്ടി യോഗം വിളിക്കുന്നില്ലെന്നും ജോസഫ് തിരുവനന്തപുരത്ത് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News