25.5 C
Kottayam
Friday, June 5, 2026

ബംഗളൂരുവിനെ വെള്ളംകുടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്,ആദ്യപകുതിയില്‍ മുന്നില്‍

Must read

കൊച്ചി: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിയെ കൊച്ചിയിലെ കാണികള്‍ക്ക് മുന്നിലിട്ട് വെള്ളം കുടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. ലെസ്കോവിക്, ദിമിത്രിയോസ് എന്നിവരാണ് മഞ്ഞപ്പടയ്ക്കായി സ്കോര്‍ ചെയ്തത്. സുനില്‍ ഛേത്രിയാണ് ബംഗളൂവിന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.  മികച്ച ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത മഞ്ഞപ്പടയ്ക്ക് മുന്നില്‍ ഒരുവിധമാണ് സുനില്‍ ഛേത്രിയും സംഘവും പിടിച്ച് നില്‍ക്കുന്നത്.

നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ ഗോളുകള്‍ നേടാന്‍ സാധിക്കാതെ പോയത്. ഖത്തറില്‍ ലോകകപ്പ് ആവേശം മുറുകുന്നതിനിടെ വീണ്ടും കൊച്ചിയിലേക്ക് എത്തിയ ഐഎസ്എല്‍ മത്സരത്തിനായി മഞ്ഞപ്പട ആരാധകര്‍ ഇരമ്പി എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ കടുത്ത ആക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. അഞ്ചാം മിനിറ്റില്‍ ലൂണയില്‍ നിന്ന് ലഭിച്ച പാസെടുത്ത് കടുത്ത ചാലഞ്ച് നടത്തുന്ന ബംഗളുരു താരങ്ങള്‍ക്കിടയിലൂടെ ദിമിത്രിയോസ് ഷോട്ട് എടുത്തെങ്കിലും പവര്‍ കുറഞ്ഞ് പോയി.

ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിലുള്ള ബംഗളൂരുവിന് ആദ്യ നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഏഴാം മിനിറ്റില്‍ കെ പി രാഹുലിന്‍റെ വലതു വിംഗില്‍ വന്ന മികച്ചയൊരു ക്രോസില്‍ ലൂണ ശ്രമിച്ച് നോക്കിയെങ്കിലും തലവയ്ക്കാനായില്ല. ലോംഗ് ബോളിലൂടെ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പന്ത് എത്തിക്കാനാണ് ബംഗളൂരു ശ്രമിച്ച് കൊണ്ടിരുന്നത്. പക്ഷേ, കൃത്യമായി മുന്നേറ്റ നിരയിലേക്ക് എത്തിക്കുന്നതില്‍ അവര്‍ നിരന്തരം പരാജയപ്പെട്ട് കൊണ്ടിരുന്നു.

എന്നാല്‍, 12-ാം മിനിറ്റില്‍ അത്തരമൊരു ലോംഗ് ബോള്‍ കൃത്യമായി സുനില്‍ ഛേത്രിയിലേക്ക് വന്നപ്പോള്‍ കേരളത്തിനത് കണ്ണീരായി മാറി. ഛേത്രിയെ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ഗില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി വിധിക്കപ്പെട്ടു. വളരെ കൂളായി തന്നെ ഇന്ത്യന്‍ ഇതിഹാസം ഛേത്രി ഗോള്‍ കുറിച്ചു. ഗോള്‍ വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഉണര്‍ന്നു കളിച്ചു. 22-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരം ലഭിച്ചു. ലൂണ – ദിമിത്രിയോസ് എന്നിവര്‍ ചേര്‍ന്ന സുന്ദരന്‍ പാസിംഗിന് ഒടുവില്‍ രാഹുലിന് പന്ത് കിട്ടുമ്പോള്‍ ബംഗളൂരു ഗോള്‍ കീപ്പര്‍ മാത്രമാണ് മുന്നിലുണ്ടായിരുന്നത്.

- Advertisement -

മലയാളി താരത്തിന്‍റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പോകുന്നത് വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയായിരുന്നു മഞ്ഞപ്പട ആരാധകര്‍. 23-ാം മിനിറ്റില്‍ ദിമിത്രിയോസിനെ സന്ദേശ് ജിങ്കന്‍ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ ലൂണയെടുത്ത ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ചു തെറിച്ചു. വീണ്ടും പന്ത് കൈക്കലാക്കിയ മഞ്ഞപ്പട ബോക്സിലേക്ക് ക്രോസ് എത്തിച്ചു. ബംഗളൂരു പ്രതിരോധത്തിന്‍റെ വീഴ്ച മുതലെടുത്ത് ലെസ്കോവിക് എടുത്ത ഷോട്ട് ഗുര്‍പ്രീതിനെ കടന്ന് വലയില്‍ കയറി.

- Advertisement -

വീണ്ടും ഒരുപാട് അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ഉണ്ടാക്കിയെടുത്തെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. പക്ഷേ, ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ആദ്യമായി ലീഡ് നേടിയെടുത്തു. നിഷു കുമാറില്‍ നിന്ന് വലതു വിംംഗില്‍ ലഭിച്ച പാസ് ലുണ ലോ ക്രോസായി ബോക്സിലേക്ക് നല്‍കി. ഓടിയെത്തിയ ദിമിത്രിയോസ് വല ചലിപ്പിക്കുമ്പോള്‍ ഗുര്‍പ്രീത് നിസഹായനായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week