26 C
Kottayam
Saturday, June 6, 2026

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനെ പുറത്താക്കി

Must read

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തുനിന്ന് മികായേൽ സ്റ്റാറെ (48) പുറത്ത്. സീസണിൽ ടീമിന്റെ ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. സ്റ്റാറെയ്‌ക്കു പുറമേ ടീമിലെ സഹപരിശീലകരെയും പുറത്താക്കി. ഇത്തവണ ഐഎസ്എലിൽ 12 കളികളിൽനിന്ന് മൂന്നു ജയവും രണ്ടു സമനിലയും ഏഴു തോൽവിയും സഹിതം 11 പോയിന്റുമായി 10–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനെതിരെ അവസാന മിനിറ്റുകളിൽ ഇരട്ടഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് തോറ്റതോടെയാണ് പരിശീലകനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്. ഇതിനു പുറമേയാണ് ടീമിന്റെ മോശം പ്രകടനത്തിനെതിരെ പ്രബല ആരാധകക്കൂട്ടായ്മയായ ‘മഞ്ഞപ്പട’യുടെ പ്രതിഷേധം. അടുത്ത ഹോം മത്സരത്തിൽ പ്രോത്സാഹന വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളും ഒഴിവാക്കുമെന്നാണ് മഞ്ഞപ്പടയുടെ മുന്നറിയിപ്പ്. 

- Advertisement -

സെർബിയക്കാരനായ ഇവാൻ വുക്കോമനോവിച്ചിനു പകരക്കാരനായി ഈ സീസണിന്റെ തുടക്കത്തിലാണ് സ്വീഡിഷ് കോച്ച് മികേൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി നിയമിച്ചത്. 2026 വരെയായിരുന്നു കരാർ. കോച്ചിങ്ങിൽ 17 വർഷത്തെ അനുഭവസമ്പത്തുള്ള സ്റ്റോറെ വിവിധ രാജ്യങ്ങളിലെ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചതിന്റെ പകിട്ടിലാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് കോച്ചു കൂടിയായിരുന്നു അദ്ദേഹം. തായ്‌ ക്ലബ് ഉതായ് താനി എഫ്സിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് സ്റ്റാറെ കേരളത്തിലെത്തിയത്.

- Advertisement -

2007 ൽ സ്വീഡിഷ് ക്ലബ് വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക ജോലി തുടങ്ങിയ അദ്ദേഹം 2009ൽ സ്വീഡിഷ് ക്ലബ് എഐകെയുടെ മുഖ്യ പരിശീലകനായി. എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് കിരീടം ഉൾപ്പെടെയുള്ള നേട്ടങ്ങൾ സ്വന്തമാക്കി. ഐഎഫ്‌കെ ഗോട്ടെബർഗിനൊപ്പം സ്വെൻസ്‌ക കപ്പ്.  സ്വീഡൻ, ഗ്രീസ്, ചൈന, നോർവേ, യുഎസ്എ, തായ്‌ലൻഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്‌കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാങ്, ബികെ ഹാകൻ, സാൻജോ എർത്ത് ക്വേക്സ് തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചു.

- Advertisement -

ഇവാൻ വുക്കോമനോവിച്ചിൽനിന്ന് തീർത്തും വ്യത്യസ്തനായ കോച്ചായിരുന്നു  മികായേൽ സ്റ്റാറെ. പ്രഫഷനൽ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത,  14 –ാം വയസ്സ് മുതൽ കോച്ചിങ് തൊഴിലാക്കിയ വ്യക്തി! ഹെഡ് കോച്ച് ആകുന്നതിനു മുൻപു ഗ്രൊൻഡാൽ ഐകെ, ഹാമർബി, എഐകെ എന്നീ ക്ലബ്ബുകളുടെ യൂത്ത് ടീമിനെയും പരിശീലിപ്പിച്ചു. ഗ്രൊൻഡാൽ ഐകെയുടെ യൂത്ത് മാനേജരാകുമ്പോൾ പ്രായം വെറും 25 വയസ്സ്!  2004ൽ എഐകെ അണ്ടർ 19 ടീമിനെ സ്വീഡിഷ് ദേശീയ കിരീടത്തിലേക്കു നയിക്കാനും കഴിഞ്ഞു.

എന്നാൽ ബ്ലാസ്റ്റേഴ്സിൽ എത്തിയതു മുതൽ അദ്ദേഹത്തിനു തൊട്ടതെല്ലാം പിഴച്ചു. തുടർ തോൽവികൾ ടീമിന്റെ ആത്മവിശ്വാസത്തെത്തന്നെ ബാധിച്ച ഘട്ടത്തിലാണ് പരിശീലകന് ജോലി നഷ്ടമാകുന്നത്. ഏതാനും നാളുകളായി അദ്ദേഹം കടുത്ത വിമർശനങ്ങൾക്കു നടുവിലായിരുന്നു! കഴിഞ്ഞ 3 സീസണുകളിൽ തുടർച്ചയായി ടീമിനെ പ്ലേ ഓഫിലെത്തിച്ചിട്ടും സ്ഥാനം ഒഴിയേണ്ടിവന്ന സെർബിയൻ കോച്ച് ഇവാൻ വുക്കോമനോവിച്ചിനെ തിരിച്ചുവിളിക്കണമെന്ന മുറവിളി ആരാധകരിൽ നിന്നുയർന്നു കഴിഞ്ഞു. ഇവാൻ പുതിയ ദൗത്യമൊന്നും ഏറ്റെടുത്തിട്ടില്ല. അതേസമയം, ഇവാനെ തിരിച്ചുകൊണ്ടുവരാനുള്ള ആലോചനകളൊന്നും ടീമിനു മുന്നിലുള്ളതായി സൂചനയില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week