29.3 C
Kottayam
Monday, June 8, 2026

ആധിപത്യം തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എല്ലിൽ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ ആദ്യപകുതിയിൽ മുന്നില്‍

Must read

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷ്ഡ്പൂര്‍ എഫ്‌സിക്കെതിരെ ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. കലൂര്‍ സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതരെ രണ്ട് ഗോളിന് മുന്നിലാണ്. അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ് എന്നിവാരണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ഡാനിയേല്‍ ചിമ ചുക്വുവിലൂടെ ജംഷഡ്പൂര്‍ ഒരു ഗോള്‍ മടക്കി. ഇന്ന് ജയിച്ചാല്‍ മഞ്ഞപ്പടയ്ക്ക് എടികെ മോഹന്‍ ബഗാനെ മറികടന്ന മൂന്നാമതെത്താം. ജയമാണ് ഫലമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് 12 മത്സരങ്ങളില്‍ 25 പോയിന്റാവും. ജംഷഡ്പൂര്‍ 10-ാം സ്ഥാനത്താണ്. 12 മത്സരങ്ങളില്‍ അഞ്ച് പോയിന്റാണ് അവര്‍ക്കുള്ളത്.

തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആക്രമിച്ച് തുടങ്ങി. ആദ്യ അഞ്ച് മിനിറ്റുകള്‍ക്കിടെ രണ്ട് ഗോള്‍ ശ്രമങ്ങളാണ് പുറത്തേക്ക് പോയത്. സഹലും രാഹുലും നടത്തിയ മുന്നേറ്റം ഗോളെന്നുറപ്പിച്ചതാണ്. എന്നാല്‍ സഹലിന്റെ ഗോള്‍ശ്രമം പ്രതിരോധ താരത്തിന്റെ കാലില്‍തട്ടി പുറത്തേക്ക്. മറ്റൊരു ഗോള്‍ശ്രമം അഡ്രിയാന്‍ ലൂണയുടെ വകയായിരുന്നു. എന്നാല്‍ താരത്തിന്റെ ഷോട്ടും പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച ലീഡ് നേടി.

ദിമിത്രിയോസ് ഡയമന്റാകോസിന്റെ അസിസ്റ്റില്‍ ജിയാനുവിന്റെ ഗോള്‍. ദിമിത്രിയോസ് ഇടത് വിംഗിലൂടെ പന്തുമായി മുന്നേറി. അതോടൊപ്പം ജിയാനു ബോക്‌സിലേക്ക് ജംഷഡ്പൂര്‍ പോസ്റ്റിലേക്ക് ഓടിക്കയറുന്നുണ്ടായിരുന്നു. ദിമിത്രിയോസിന്റെ നിലംപറ്റെയുള്ള ക്രോസ് ജിയാനു കാലുവച്ചു. സ്‌കോര്‍ 1-0. എന്നാല്‍ എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. റാഫേല്‍ ക്രിവെല്ലാരോയുടെ ത്രൂ ബാള്‍ ഇഷാന്‍ പണ്ഡിതയ്ക്ക്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ ക്ലിയര്‍ ചെയ്യാന്‍ ഓടിക്കയറി. ഗില്‍ ക്ലിയര്‍ ചെയ്‌തെങ്കിലും ചുക്വുവിന്റെ കാലിലാണ് പന്ത് കിട്ടിയത്. ഗോളിയില്ലാ പോസ്റ്റിലേക്ക് മനോഹരമായി ചിപ് ചെയ്്ത് അദ്ദേഹം ഗോളാക്കി. സ്‌കോര്‍ 1-1.

എന്നാല്‍ 31-ാം മിനിറ്റില്‍ ഒരിക്കല്‍കൂടി മഞ്ഞപ്പട മുന്നിലെത്തി. ഇത്തവണ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. കിക്കെടുത്ത ദിമിത്രിയോസിന് പിഴിച്ചില്ല. സ്‌കോര്‍ 2-1.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

Popular this week