28.2 C
Kottayam
Monday, June 8, 2026

ജംഷഡ്പൂരിനെ തകര്‍ത്ത്‌, കേരള ബ്ലാസ്റ്റേഴ്‌സ്, പോയിന്റ്‌ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

Must read

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കുതിപ്പ് തുടരുന്നു. കലൂര്‍ സ്‌റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ 3-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്.

ഡാനിയേല്‍ ചിമ ചുക്വുവിലൂടെ ജംഷഡ്പൂര്‍ ഒരു ഗോള്‍ മടക്കി. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ മറികടന്ന് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. 12 മത്സരങ്ങളില്‍ 25 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്. ജംഷഡ്പൂര്‍ 10-ാം സ്ഥാനത്താണ്. 12 മത്സരങ്ങളില്‍ അഞ്ച് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്.

തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആക്രമിച്ച് കളിച്ചു. ആദ്യ അഞ്ച് മിനിറ്റുകള്‍ക്കിടെ രണ്ട് ഗോള്‍ ശ്രമങ്ങളാണ് പുറത്തേക്ക് പോയത്.

- Advertisement -

സഹലും രാഹുലും നടത്തിയ മുന്നേറ്റം ഗോളെന്നുറപ്പിച്ചതാണ്. എന്നാല്‍ സഹലിന്റെ ഗോള്‍ശ്രമം പ്രതിരോധ താരത്തിന്റെ കാലില്‍തട്ടി പുറത്തേക്ക്. മറ്റൊരു ഗോള്‍ശ്രമം അഡ്രിയാന്‍ ലൂണയുടെ വകയായിരുന്നു. എന്നാല്‍ താരത്തിന്റെ ഷോട്ടും പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച ലീഡ് നേടി. 

- Advertisement -

ദിമിത്രിയോസ് ഡയമന്റാകോസിന്റെ അസിസ്റ്റില്‍ ജിയാനുവിന്റെ ഗോള്‍. ദിമിത്രിയോസ് ഇടത് വിംഗിലൂടെ പന്തുമായി മുന്നേറി. അതോടൊപ്പം ജിയാനു ബോക്‌സിലേക്ക് ജംഷഡ്പൂര്‍ പോസ്റ്റിലേക്ക് ഓടിക്കയറുന്നുണ്ടായിരുന്നു. ദിമിത്രിയോസിന്റെ നിലംപറ്റെയുള്ള ക്രോസ് ജിയാനു കാലുവച്ചു. സ്‌കോര്‍ 1-0.

എന്നാല്‍ എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. റാഫേല്‍ ക്രിവെല്ലാരോയുടെ ത്രൂ ബാള്‍ ഇഷാന്‍ പണ്ഡിതയ്ക്ക്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ ക്ലിയര്‍ ചെയ്യാന്‍ ഓടിക്കയറി. ഗില്‍ ക്ലിയര്‍ ചെയ്‌തെങ്കിലും ചുക്വുവിന്റെ കാലിലാണ് പന്ത് കിട്ടിയത്. ഗോളിയില്ലാ പോസ്റ്റിലേക്ക് മനോഹരമായി ചിപ് ചെയ്്ത് അദ്ദേഹം ഗോളാക്കി. സ്‌കോര്‍ 1-1. 

- Advertisement -

എന്നാല്‍ 31-ാം മിനിറ്റില്‍ ഒരിക്കല്‍കൂടി മഞ്ഞപ്പട മുന്നിലെത്തി. ഇത്തവണ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. കിക്കെടുത്ത ദിമിത്രിയോസിന് പിഴിച്ചില്ല. സ്‌കോര്‍ 2-1. രണ്ടാംപാതിയില്‍ ജംഷഡ്പൂര്‍ അല്‍പംകൂടി ഉണര്‍ന്ന് കളിച്ചു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാന്‍ ജംഷഡ്പൂര്‍ താരങ്ങള്‍ക്കായില്ല.

ഇതിനിടെ 65-ാം മിനിറ്റില്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സ്് മൂന്നാം ഗോള്‍. ഇത്തവണ ജിയാനുവാണ് ഗോളിന് അവസരം ഒരുക്കിയത്. വീണ്ടും ഗോൡനായുള്ള ശ്രമങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ ജംഷഡ്പൂര്‍ പ്രതിരോധം ശക്തമാക്കിയതോടെ ഗോള്‍ ഒഴിഞ്ഞുനിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

നമുക്കൊക്കെ അറിയാവുന്ന നടൻ അയച്ചു തന്നത് ഷർട്ട് ഇടാത്ത ചിത്രം, കൂടെ കിടക്കാൻ ആവശ്യപ്പെട്ടത് സംഗീത രംഗത്തുള്ളയാൾ, സ്വതന്ത്ര സ്ത്രീകളെ ലൈംഗിക തൊഴിലാളികളാക്കുന്ന മനോഭാവം; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളിയായി മുദ്രകുത്തുന്ന സമൂഹത്തിന്റെ...

അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനവുമായി മാനവ് സുതര്‍; 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍; അഫ്ഗാനിസ്താനെ കറക്കി വീഴ്ത്തി യുവതാരം; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

മുല്ലന്‍പുര്‍: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ പൂര്‍ണ്ണ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ മാന്ത്രിക ബൗളിങ് പ്രകടനത്തിന്...

⚠️ഷിഗെല്ല,എച്ച്1എൻ1, ഡെങ്കിപ്പനി,എലിപ്പനി, ചിക്കുൻഗുനിയ, മ‍ഞ്ഞപ്പിത്തം…. സാംക്രമിക രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ദുരന്തസമാന സാഹചര്യം; അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ സാംക്രമിക രോഗവ്യാപനം കടുത്ത രീതിയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ദുരന്തസമാനമായ അവസ്ഥയാണെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി വിലയിരുത്തി. കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങളും കനത്ത മഴയുമാണ് പകർച്ചവ്യാധികൾ ഇത്രയും വേഗത്തിൽ പടർന്നുപിടിക്കാൻ പ്രധാന...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; തുടർച്ചയായ നാലാം ദിവസവും വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും കടുത്ത ഇടിവ് രേഖപ്പെടുത്തിയതോടെ ആഭരണ വിപണിയിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി മാറുന്നു. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില വലിയ രീതിയിൽ താഴേക്ക് പതിക്കുന്ന...

Popular this week