24.2 C
Kottayam
Sunday, June 7, 2026

രണ്ട് പന്തിൽ ഒരു റൺസ് , നിരാശപ്പെടുത്തി, നായകനായി തിളങ്ങി സഞ്ജു സാംസൺ, കേരളത്തിന് തകർപ്പന്‍ ജയം

Must read

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ സഞ്ജു സാംസണ്‍ നായകനായി തിളങ്ങിയപ്പോള്‍ ഹിമാചല്‍പ്രദേശിനെതിരെ കേളത്തിന് വമ്പന്‍ ജയം. കേരളം ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹിമാചലിനെ 19.1 ഓവറില്‍ 128 റണ്‍സിന് പുറത്താക്കിയാണ് കേരളം വമ്പന്‍ ജയം സ്വന്തമാക്കിയത്.40 റണ്‍സെടുത്ത നിഖില്‍ ഗാങ്തയും 20 റണ്‍സെടുത്ത ഏകാന്ത് സെന്നും മാത്രമെ ഹിമാചലിനായി തിളങ്ങിയുള്ളു.

കേരളത്തിനായി ശ്രേയസ് ഗോപാലും വിനോദ് കുമാറും നാലു വിക്കറ്റ് വീതം വീഴ്ത്തി.164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഹിമാചല്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഒരു റണ്‍ വീതമെടുത്ത പ്രശാന്ത് ചോപ്രയെയും സുമീത് വര്‍മയെയും വിനോദ് കുമാര്‍ വീഴ്ത്തിയതോടെ ഹിമാചല്‍ തുടക്കത്തിലെ 8-2ലേക്ക് കൂപ്പുകുത്തി.

പിന്നീട് ഏകാന്ത് സെന്നും ഗാങ്തയും ഹിമാചലിനെ 50 കടത്തിയെങ്കിലും ഇരുവരെയും വീഴ്ത്തി ശ്രേയസ് ഗോപാല്‍ തിരിച്ചടിച്ചു. 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷി ധവാന്‍ മാത്രമെ പിന്നീട് ഹിമാചലിനായി പൊരുതിയുള്ളു. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഒരു കളിയില്‍ നാലു പോയന്‍റുമായി കേരളം രണ്ടാം സ്ഥാനത്തേക്ക് കയറി.

നേരത്തെ ബാറ്റിംഗില്‍  ക്യാപ്റ്റന്‍ സഞ്ജു സാംസണ് തിളങ്ങാനാവാതെ പോയപ്പോള്‍ വിഷ്ണു വിനോദും(27 പന്തില്‍ 44) സച്ചിന്‍ ബേബിയും(20 പന്തില്‍ 30*), സല്‍മാന്‍ നിസാറും(23), മുഹമ്മദ് അസ്ഹറുദ്ദീനും നടത്തിയ ചെറുത്തുനില്‍പ്പാണ് കേരളത്തെ 163ല്‍ എത്തിച്ചത്. കേരളത്തിനായി അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ സഞ്ജു രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് നിരാശപ്പെടുത്തി.

- Advertisement -

ബാറ്റിംഗിലെ നിരാശ ക്യാപ്റ്റന്‍സിയില്‍ പുറത്തെടുക്കാതിരുന്ന സഞ്ജു കൃത്യമായ ബൗളിംഗ് മാറ്റങ്ങളോടെയും ഫീല്‍ഡ് ക്രമീകരണത്തിലൂടെയും ഹിമാചലിനെ പിടിച്ചു കെട്ടി തിളങ്ങി.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week